Sauditimesonline

sms group
രാജ്യങ്ങള്‍ പലതെങ്കിലും ഹൃദയം ഒന്ന്; ഷിഫയില്‍ തൊഴിലാളികളുടെ സൗഹൃദ ഇഫ്താര്‍

സൗദിയില്‍ തിങ്കളാഴ്ച വരെ പൊടിക്കാറ്റിനും മഴക്കും സാധ്യത

റിയാദ് : സൗദി അറേബ്യയിലെ ജനറൽ ഡയറക്ടറേറ്റ് ഓഫ് സിവിൽ ഡിഫൻസ് ഇന്ന് (ബുധൻ) മുതൽ തിങ്കളാഴ്ച വരെ  കാലാവസ്ഥാ വ്യതിയാനങ്ങൾ പ്രവചിച്ച്  മുന്നറിയിപ്പ് നൽകി.

വടക്കന്‍ അതിര്‍ത്തി നഗരങ്ങളില്‍ താപനില പൂജ്യം ഡിഗ്രിയിലേക്കു താഴ്‌ന്നേക്കും തബൂക്ക് പ്രവിശ്യയുടെ മലമ്പ്രദേശങ്ങളില്‍ മഞ്ഞു വീഴ്ചയുണ്ടാകും. മക്ക പ്രവിശ്യയില്‍ പൊടിക്കാറ്റും മഴയുമുണ്ടാകാന്‍ സാധ്യതയുണ്ട്. തായിഫ്, അല്‍ ബാഹ, അദം തുടങ്ങിയ പടിഞ്ഞാറന്‍ പ്രദേശങ്ങളിലും വടക്കന്‍ നഗരങ്ങളിലും പൊടിക്കാറ്റുണ്ടായേക്കും. മഴവെള്ളക്കെട്ടുകളിലും മലവെള്ളപ്പാച്ചിലുണ്ടാകുന്ന സ്ഥലങ്ങളിലും ഉല്ലാസത്തിനും സാഹസത്തിനും മുതിരരുതെന്നും സൗദി സിവില്‍ ഡിഫന്‍സ് മുന്നറിയിപ്പു നല്‍കി.

വാര്‍ത്തകള്‍ വാട്‌സ്‌ആപ്പില്‍ ലഭിക്കാന്‍ ലിങ്കില്‍ ക്ലിക്ക്‌ ചെയ്യൂ…
👇🏼

വാര്‍ത്തകള്‍ editor@sauditimesonline.com എന്ന വിലാസത്തില്‍ ഇമെയില്‍ ചെയ്യുക. വാര്‍ത്തകള്‍ അയക്കുന്നവര്‍ പേരും മൊബൈല്‍ നമ്പരും എഴുതാന്‍ മറക്കരുത്‌.

Scroll to Top