Sauditimesonline

SaudiTimes
targer
റിയാദ് എഡ്യൂ എക്‌സ്‌പോ സെപ്തം. 13ന്; ഡോ. ആനന്ദ് പ്രഭു പങ്കെടുക്കും

നയതന്ത്രജ്ഞർക്ക് കുടിക്കാം; റിയാദിൽ മദ്യശാല

റിയാദ്: സൗദി അറേബ്യയിൽ മദ്യ ശാല തുറക്കാൻ അനുമതി. റിയാദ് ഡിപ്ലോമാറ്റിക് ക്വാർട്ടേറിലാണ് മദ്യ വിതരണ കേന്ദ്രമെന്നു അധികൃതർ അറിയിച്ചു. അമുസ്ലിം നയതന്ത്ര ഉദ്യോഗസ്ഥർക്ക് മാത്രമാവും മദ്യ വിതരണമെന്ന് അധികൃതർ അറിയിച്ചതായി ന്യൂസ്‌ ഏജൻസി റോയിട്ടേഴ്‌സ് റിപ്പോർട് ചെയ്തു.

1952 ലാണ് ആധുനിക സൗദി അറേബ്യയിൽ മദ്യം നിരോധിച്ചത്. അന്നു മുതൽ മദ്യത്തിനെതിരെ കർശന നടപടികൾ രാജ്യം സ്വീകരിച്ചിരുന്നു.

റിയാദിലെ നയതന്ത്ര ക്വാർട്ടറിലെ അമുസ്ലീം നയതന്ത്രജ്ഞർക്ക് മാത്രം മദ്യം ലഭിക്കുന്ന രീതിയിലാണ് മദ്യ വിൽപ്പന ക്രമീകരിച്ചിരിക്കുന്നത്.

അടുത്ത ആഴ്ച മദ്യശാല തുറക്കുമെന്നാണ് അറിയിച്ചിരിക്കുന്നത്. ‘ഡിപ്ലോ’ എന്ന ആപ്പ് വഴി രജിസ്റ്റർ ചെയ്യുന്ന നയതന്ത്രജ്ഞർക്ക് പ്രതിമാസ ക്വാട്ട അനുസരിച്ച് മദ്യം വിതരണം ചെയ്യും. അതിഥികളെയോ 21 വയസ്സിന് താഴെയുള്ള ബന്ധുക്കളെയോ സ്റ്റോറിലേക്ക് കൊണ്ടുവരാൻ അനുവാദം ഉണ്ടാവില്ല. ഫോട്ടോഗ്രാഫിയും നോരോധിച്ചിട്ടുണ്ട്.

നയതന്ത്ര മേഖലകളിൽ നടക്കുന്ന മദ്യത്തിന്റെ അനധികൃത വ്യാപാരം പ്രതിരോധിക്കാനുള്ള ശ്രമമാണ് കഠിന നിയന്ത്രണങ്ങളോടെ ആരംഭിക്കുന്ന മദ്യ വിതരണത്തിന്റെ ലക്‌ഷ്യം. രാജ്യത്ത് മദ്യം മയക്കുമരുന്ന് എന്നിങ്ങനെയുള്ള ലഹരി ഉൽപ്പന്നങ്ങളുടെ അനിയന്ത്രിതമായ കള്ളക്കടത്തിന് അറുതി വരുത്തുന്നതിനാണ് നിശ്ചിത അളവിൽ അമുസ്ലിം നയതന്തന്ത്ര പ്രതിനിധികൾക്ക് മദ്യം വിതരണം ചെയ്യുന്നത്.

ഇസ്‌ലാമിക നിയമം പിന്തുടരുന്ന യുണൈറ്റഡ് അറബ് എമിറേറ്റ്സ് പോലുള്ള മറ്റ് ഗൾഫ് രാജ്യങ്ങൾ, അമുസ്ലീകൾക്ക് മദ്യം ലഭിക്കുന്നതിനുള്ള ക്രമീകരണങ്ങൾ നേരത്തെ തന്നെ നടപ്പാക്കിത്തിട്ടുണ്ട്.

വിഷൻ 2030-ന്റെ ഭാഗമായി വ്യാപാരം, വിനോദസഞ്ചാരം, സംസ്‌കാരം എന്നിവയിലൂടെ എണ്ണയിതര സമ്പദ്‌വ്യവസ്ഥയെ വൈവിധ്യവത്കരിക്കാനും കെട്ടിപ്പടുക്കാനുമുള്ള ശ്രമത്തിൽ നടത്തിവരുന്ന ഉദാരവൽക്കരണങ്ങളിലെ ഏറ്റവും പുതിയതാണ് ഈ നീക്കം.

പരിഷ്കാരണങ്ങളുടെ ഭാഗമായി 2017ൽ സൽമാൻ രാജാവ് സ്ത്രീകളുടെ വാഹനമോടിക്കാനുള്ള അവകാശം അംഗീകരികച്ചiരുന്നു. 2018ൽ റിയാദിൽ സിനിമാ തീയേറ്ററുകളും തുറന്നു.

വാര്‍ത്തകള്‍ വാട്‌സ്‌ആപ്പില്‍ ലഭിക്കാന്‍ ലിങ്കില്‍ ക്ലിക്ക്‌ ചെയ്യൂ…👇🏼

വാര്‍ത്തകള്‍ editor@sauditimesonline.com എന്ന വിലാസത്തില്‍ ഇമെയില്‍ ചെയ്യുക. വാര്‍ത്തകള്‍ അയക്കുന്നവര്‍ പേരും മൊബൈല്‍ നമ്പരും എഴുതാന്‍ മറക്കരുത്‌.

Leave a Comment

Your email address will not be published. Required fields are marked *

Scroll to Top