റിയാദ്: കോഴിക്കോട്ടുകാരുടെ കൂട്ടായ്മ ‘കോഴിക്കോടന്‍സ്’ പുതിയ ഭാരവാഹികളെ തെരഞ്ഞെടുത്തു. ചീഫ് ഓര്‍ഗനൈസര്‍ റാഫി കൊയിലാണ്ടി, അഡ്മിന്‍ ലീഡ് ഷാജു കെ.സി, ഫിനാന്‍സ് ലീഡ് ഫൈസല്‍ പൂനൂര്‍ എന്നിവരാണ് മുഖ്യ ഭാരവാഹികള്‍. മലസ് അല്‍മാസ് ഓഡിറ്റോറിയത്തില്‍ നടന്ന എക്‌സിക്യൂട്ടീവ് യോഗത്തില്‍ കോഴിക്കോടന്‍സ് ഫൗണ്ടര്‍ മെമ്പര്‍ അക്ബര്‍ വേങ്ങാട്ട് തെരഞ്ഞെടുപ്പ് നിയന്ത്രിച്ചു. മിര്‍ഷാദ് ബക്കര്‍ അധ്യക്ഷത വഹിച്ചു.
ഫാസില്‍ വേങ്ങാട്ട് (ഫാമിലി), റിജോഷ് കടലുണ്ടി (പ്രോഗ്രാം), റംഷിദ്. പി.കെ (ചില്‍ഡ്രന്‍ & എജ്യുഫണ്‍), അബ്ദുസ്സലാം ഒറ്റക്കണ്ടത്തില്‍ (ബിസിനസ്), റാഷിദ് ദയ (വെല്‍ഫെയര്‍), മുഹമ്മദ് ഷാഹിന്‍ (ടെക്‌നോളജി), സഫറുള്ള കൊടിയത്തൂര്‍ (മീഡിയ), മിര്‍ഷാദ് ബക്കര്‍ (ഫൗണ്ടര്‍ ഒബ്‌സര്‍വര്‍) എന്നിവരെയും തെരഞ്ഞെടുത്തു. മുന്‍ ചീഫ് ഓര്‍ഗനൈസര്‍ മുജീബ് മൂത്താട്ട് പ്രവര്‍ത്തന റിപ്പോര്‍ട്ടും ഫിനാന്‍സ് ലീഡ് ഫൈസല്‍ പൂനൂര്‍ സാമ്പത്തിക റിപ്പോര്‍ട്ടും അവതരിപ്പിച്ചു.
കോഴിക്കോടന്‍സ് മുഹബ്ബത്ത് നൈറ്റിനോടനുബന്ധിച്ച് നിര്‍ധന രോഗികള്‍ക്കായി പ്രഖ്യാപിച്ച ഡയാലിസിസ് മെഷീനുകളുടെ വിതരണ കണക്ക് മുന്‍ ചീഫ് ഓര്‍ഗനൈസര്‍ സഹീര്‍ മുഹ്‌യുദ്ധീന്‍ അവതരിപ്പിച്ചു. വിവിധ സ്ഥാപനങ്ങളുമായും വ്യെക്തികളുമായും സഹകരിച്ച് ഇരുപത്തിയൊമ്പത് ലക്ഷം രൂപ സമാഹരിച്ച് കോഴിക്കോട് ജില്ലയിലെ രണ്ട് ആശുപത്രികള്‍ക്കും രണ്ട് ഡയാലിസിസ് സെന്ററുകള്‍ക്കുമാണ് നാല് മെഷീനുകള്‍ കൈമാറിയത്. കൂടാതെ മറ്റൊരു സെന്ററിന് ഒരു ലക്ഷം രൂപധനസഹായവുംനല്‍കി
പരിപാടിയില്‍ മുനീബ് പാഴൂര്‍, ഹര്‍ഷദ് ഫറോക്ക്, അബ്ദുല്‍ ലത്തീഫ് ഓമശ്ശേരി, യതി മുഹമ്മദ്, ഉമ്മര്‍ മുക്കം, മുസ്തഫ നെല്ലിക്കാപറമ്പ, ഹര്‍ഷാദ് എം. ടി, ഷമീം മുക്കം, അഡ്വ. അബ്ദുല്‍ ജലീല്‍, ലത്തീഫ് തെച്ചി, അല്‍ത്താഫ് കോഴിക്കോട്, കബീര്‍ നല്ലളം, സിദ്ദീഖ് പാലക്കല്‍, അന്‍സാര്‍ കൊടുവള്ളി,
വാര്‍ത്തകള്‍ editor@sauditimesonline.com എന്ന വിലാസത്തില്‍ ഇമെയില്‍ ചെയ്യുക. വാര്‍ത്തകള്‍ അയക്കുന്നവര്‍ പേരും മൊബൈല്‍ നമ്പരും എഴുതാന്‍ മറക്കരുത്.