ഉനൈസ: സൗദിയിലെ ഉനൈസയില്‍ ഹൃദയാഘാതം മൂലം മരിച്ച മലയാളി യുവാവിന്റെ മൃതദേഹം നാട്ടില്‍ സംസ്‌കരിക്കും. ഡിസംബര്‍ 16ന് താമസ സ്ഥലത്ത് മരിച്ച കോഴിക്കോട് പുന്നശ്ശേരി കാക്കൂര്‍ ചെന്നിലേരി വിജയന്‍ നായരുടെ മകന്‍ രജുന്‍(36)ന്റെ മൃതദേഹം ജനുവരി 24ന് റിയാദില്‍ നിന്ന് കോഴിക്കോട് എത്തിക്കും. 25ന് രാവിലെ കോഴിക്കോട് എത്തിക്കുന്ന മൃതദേഹം വീട്ടില്‍ സംസ്‌കരിക്കും. മൃതദേഹം നാട്ടിലെത്തിക്കുന്നതിന് കെഎംസിസി ഉനൈസ സെന്‍ട്രല്‍ കമ്മിറ്റി ഭാരവാഹികളാണ് നിയമ നടപടികള്‍ പൂര്‍ത്തിയാക്കിയത്.
വാര്‍ത്തകള്‍ വാട്‌സ്‌ആപ്പില്‍ ലഭിക്കാന്‍ ലിങ്കില്‍ ക്ലിക്ക് ചെയ്യൂ…
വാര്‍ത്തകള്‍ editor@sauditimesonline.com എന്ന വിലാസത്തില്‍ ഇമെയില്‍ ചെയ്യുക. വാര്‍ത്തകള്‍ അയക്കുന്നവര്‍ പേരും മൊബൈല്‍ നമ്പരും എഴുതാന്‍ മറക്കരുത്.