റിയാദ്: കെ.എം.സി.സി കുന്ദമംഗലം മണ്ഡലം കമ്മിറ്റി റിയാദില്‍ സി.എച്ച് മുഹമ്മദ് കോയ സ്മാരക ഷട്ടില്‍ ടൂര്‍ണമെന്റ് സംഘടിപ്പിക്കുന്നു. ജനുവരി 25ാ 26 തീയതികളില്‍ എക്‌സിറ്റ് 18ലെ ഗ്രീന്‍ ക്ലബ്ബില്‍ ടൂര്‍ണമെന്റ് നടക്കും.
വിവിധ കാറ്റഗറികളില്‍ സൗദിയില്‍ പ്രവാസികളായ ഇന്ത്യ, ഫിലിപ്പിന്‍സ്, ഇന്തോനേഷ്യ എന്നിവിടങ്ങളില്‍ നിന്നുളളവര്‍ പങ്കെടുക്കും. ദമ്മാം, ജിദ്ദ, അല്‍കോബാര്‍, എന്നിവിടങ്ങളില്‍ നിന്നുള്ള അഞ്ഞൂറിലധികം മത്സരാര്‍ത്ഥികള്‍ മാറ്റുരക്കും. മത്സരം രാത്രി 7.00ന് ആരംഭിക്കും. പരിപാടിയുടെ സമാപന ചടങ്ങില്‍ സൗദി ബാഡ്മിന്റെണ്‍ ഫെഡറേഷന്‍ ടെക്‌നിക്കല്‍ മാനേജര്‍ അമ്മാര്‍ ആവാദ് മുഖ്യാതിഥിയായിരിക്കും.
വാര്‍ത്തകള്‍ വാട്‌സ്‌ആപ്പില്‍ ലഭിക്കാന്‍ ലിങ്കില്‍ ക്ലിക്ക് ചെയ്യൂ…
വാര്‍ത്തകള്‍ editor@sauditimesonline.com എന്ന വിലാസത്തില്‍ ഇമെയില്‍ ചെയ്യുക. വാര്‍ത്തകള്‍ അയക്കുന്നവര്‍ പേരും മൊബൈല്‍ നമ്പരും എഴുതാന്‍ മറക്കരുത്.