Sauditimesonline

UDF
സതീശനും കുഞ്ഞാലിക്കുട്ടിയും അഭിസംബോധന ചെയ്യും; റിയാദില്‍ യുഡിഎഫ് കണ്‍വെന്‍ഷന്‍

വിന്റര്‍ ബ്ലിസ്സ് സ്റ്റുഡന്റ്‌സ് ഇന്ത്യ ക്യാമ്പ്

റിയാദ്: സ്റ്റുഡന്റ്‌സ് ഇന്ത്യ ‘വിന്റര്‍ ബ്ലിസ്സ് 2020’ എന്ന പേരില്‍ വിന്റര്‍ ക്യാമ്പ് സംഘടിപ്പിച്ചു. സ്റ്റുഡന്റ്‌സ് ഇന്ത്യ രക്ഷാധികാരി അസ്ഹര്‍ പുള്ളിയില്‍ ഉദ്ഘാടനം ചെയ്തു. ഹിഷാം അബൂബക്കര്‍ ഐസ് ബ്രേക്കിംഗ് നടത്തി. നിലവിലെ ഇന്ത്യന്‍ സാഹചര്യം ചര്‍ച്ച ചെയ്തു. ക്വിസ്സ് മത്സരവും അരങ്ങേറി. അജ്മല്‍ ഹുസൈന്‍, നിസര്‍ വാണിയമ്പലം എന്നിവര്‍ നിയന്ത്രിച്ചു. ‘ഉത്തരവാദിത്തമുള്ള ഞാന്‍ ദുഖിക്കുകയില്ല’ എന്ന വിഷയം യൂത്ത് ഇന്ത്യ ജുബൈല്‍ പ്രസിഡന്റ് റയ്യാന്‍ മൂസ അവതരിപ്പിച്ചു. വിവിധ കായികമത്സരങ്ങള്‍ക്ക് ഷാനിദ് അലി, ഫൈസല്‍, മുഹ്‌സിന്‍ അയ്യാഡന്‍, അഫ്‌നിദ അഷ്ഫാഖ്, സാബിറ ലബീബ് എന്നിവര്‍ നിയന്ത്രിച്ചു. തനിമ സൗത്ത് മേഘലാ പ്രസിഡന്റ് ബഷീര്‍ രാമപുരം സമാപന പ്രഭാഷണം നടത്തി. മജീദ് തുപ്പത്ത്, കമറുദ്ദീന്‍ എ.പി, ലബീബ് മാറഞ്ചേരി, റനീസ്, അഷ്ഫാഖ് കക്കോടി എന്നിവര്‍ നേതൃത്വം നല്‍കി.

വാര്‍ത്തകള്‍ വാട്‌സ്‌ആപ്പില്‍ ലഭിക്കാന്‍ ലിങ്കില്‍ ക്ലിക്ക്‌ ചെയ്യൂ…
👇🏼

വാര്‍ത്തകള്‍ editor@sauditimesonline.com എന്ന വിലാസത്തില്‍ ഇമെയില്‍ ചെയ്യുക. വാര്‍ത്തകള്‍ അയക്കുന്നവര്‍ പേരും മൊബൈല്‍ നമ്പരും എഴുതാന്‍ മറക്കരുത്‌.

Scroll to Top