Sauditimesonline

SDPI TO KMCC
എസ്ഡിപിഐ പ്രവര്‍ത്തകര്‍ മുസ്ലിം ലീഗില്‍

സ്‌കൂളിലും തൊഴിലാളി ദിനം; കുരുന്നുകള്‍ക്കു പകര്‍ന്നതു തൊഴില്‍ മഹത്വം

റിയാദ്: തൊഴിലിന്റെ മഹത്വവും തൊഴിലാളികളുടെ അവകാശങ്ങളും കുരുന്നുകള്‍ക്കു പകര്‍ന്നു ഡ്യൂണ്‍സ് ഇന്റര്‍നാഷണല്‍ സ്‌കൂള്‍ ലോക തൊഴിലാളി ദിനം ആചരിച്ചു. അധ്യാപകരും സെനറ്റ് അംഗങ്ങളും സമീപ പ്രദേശങ്ങള്‍ സന്ദര്‍ശിച്ച് സമൂഹത്തിലെ വിവിധ തുറകളിലുളള തൊഴിലാളികളുടെ കഠിനാധ്വാനത്തിനും പ്രതിബദ്ധതയ്ക്കുമുള്ള അംഗീകാരമായി ഉപഹാരങ്ങള്‍ സമ്മാനിച്ചു. പ്രിന്‍സിപ്പല്‍ സംഗീത അനുപ്, എച്ച് എം വിദ്യ വിനോദ്, സിഒഇ ഷാനിജ സനോജ് എന്നിവരുടെ നേതൃത്വത്തിലായിരുന്നു പരിപാടി.

കിന്റര്‍ഗാര്‍ട്ടന്‍ വിദ്യാര്‍ത്ഥികളുടെ ആകര്‍ഷകമായ ടാബ്ലോ പ്രകടനത്തോടെ പരിപാടി ആരംഭിച്ചു. സ്‌കൂളിലെ കുരുന്ന് പ്രതിഭകള്‍ വിവിധ മേഖലകളിലെ തൊഴിലാളികളുടെ സ്ഥിരോത്സാഹവുംം സമര്‍പ്പണവും മനോഹരമായി ചിത്രീകരിച്ചു. മൂന്ന് മുതല്‍ അഞ്ചാം തരം വരെയുള്ള വിദ്യാര്‍ത്ഥികള്‍ വിവിധ തൊഴിലുകളുടെ പ്രാധാന്യം ഊന്നിപ്പറയുന്ന ചിന്തോദ്ദീപകമായ റോള്‍ പ്ലേ അവതരിപ്പിച്ചു.

വിദ്യാര്‍ത്ഥികളുടെ സുരക്ഷ, ക്ഷേമം, സുഖ സൗകര്യങ്ങള്‍ എന്നിവ ഉറപ്പാക്കുന്നതില്‍ നിര്‍ണായക പങ്കു വഹിക്കുന്ന സ്‌കൂളിലെ നാനിമാര്‍, ബസ് ഡ്രൈവര്‍മാര്‍, സുരക്ഷാ ഗാര്‍ഡ് എന്നിവരോടു നന്ദി പ്രകടിപ്പിച്ചു സമ്മാനങ്ങള്‍ നല്‍കി ആദരിച്ചു.

വാര്‍ത്തകള്‍ വാട്‌സ്‌ആപ്പില്‍ ലഭിക്കാന്‍ ലിങ്കില്‍ ക്ലിക്ക്‌ ചെയ്യൂ…
👇🏼

വാര്‍ത്തകള്‍ editor@sauditimesonline.com എന്ന വിലാസത്തില്‍ ഇമെയില്‍ ചെയ്യുക. വാര്‍ത്തകള്‍ അയക്കുന്നവര്‍ പേരും മൊബൈല്‍ നമ്പരും എഴുതാന്‍ മറക്കരുത്‌.

Scroll to Top