Sauditimesonline

crown-prince-gcc-summit
സുരക്ഷ ഉറപ്പുവരുത്തുമെന്ന് മന്ത്രി സഭ; വിദേശകാര്യ മന്ത്രിമാരുമായി ചര്‍ച്ച

മവദ്ദയും റഹ്മയും രണ്ടായി; ശസ്ത്രക്രിയ വിജയകരം

റിയാദ്: യമനില്‍ നിന്ന് റിയാദിലെത്തിച്ച സയാമീസ് ഇരട്ടകളുടെ വേര്‍പ്പെടുത്തല്‍ ശസ്ത്രക്രിയ വിജയകരം. വയറും നെഞ്ചും ഒട്ടിച്ചേര്‍ന്ന ഇരട്ടകളെ റിയാദ് കിംഗ് അബ്ദുല്ല ചില്‍ഡ്രന്‍സ് സ്‌പെഷ്യലിസ്റ്റ് ആശുപത്രിയിലാണ് ശസ്ത്രക്രിയക്ക് വിധേയമാക്കിയത്.
മുന്‍ ആരോഗ്യ മന്ത്രിയും സയാമീസ് ശസ്ത്രക്രിയയില്‍ വിദഗ്ദനുമായ ഡോ. അബ്ദുല്ല അല്‍ റബീഅയുടെ നേതൃത്വത്തില്‍ 28 അംഗ മെഡിക്കല്‍ സംഘമാണ് ശസ്ത്രക്രിയ നടത്തിയത്. ശസ്ത്രക്രിയയിലൂടെ വേര്‍പ്പെടുത്തിയ മവദ്ദ, റഹ്മ എന്നീ ശിശുക്കളെ കയ്യിലേന്തി മെഡിക്കല്‍ സംഘം നില്‍ക്കുന്ന ചിത്രം സൗദി പ്രസ് ഏജന്‍സി പുറത്തു വിട്ടു.

ഒരു മാസത്തെ നിരീക്ഷണങ്ങള്‍ക്കും പരിശോധനകള്‍ക്കും ശേഷമാണ് ശസ്ത്രക്രിയ നടന്നത്. ആറു സ്‌റ്റേജുകളിലായി 11 മണിക്കൂര്‍ സമയം ആവശ്യമായി വരുമെന്നാണ് കണക്കാക്കിയതെങ്കിലും അഞ്ച് മണിക്കൂര്‍കൊണ്ട് ശസ്ത്രക്രിയ വിജയകരമായി പൂര്‍ത്തിയാക്കി.

23 രാജ്യങ്ങളില്‍ നിന്നായി 52 സയാമിസ് ഇരട്ടകളെ റിയാദ് കിംഗ് അബ്ദുല്ല ചില്‍ഡ്രന്‍സ് സ്‌പെഷ്യലിസ്റ്റ് ആശുപത്രിയില്‍ സൗജന്യമായി ശസ്ത്രക്രിയ നടത്തിയിട്ടുണ്ട്. ലോകത്ത് തന്നെ സയാമിസ് ശസ്ത്രക്രിയയില്‍ വൈദഗ്ദ്യം നേടിയ ചികിത്സാ കേന്ദ്രങ്ങളില്‍ സുപ്രധാനമാണ് കിംഗ് അബ്ദുല്ല ചില്‍ഡ്രന്‍സ് ആശുപത്രി.

വാര്‍ത്തകള്‍ വാട്‌സ്‌ആപ്പില്‍ ലഭിക്കാന്‍ ലിങ്കില്‍ ക്ലിക്ക്‌ ചെയ്യൂ…
👇🏼

വാര്‍ത്തകള്‍ editor@sauditimesonline.com എന്ന വിലാസത്തില്‍ ഇമെയില്‍ ചെയ്യുക. വാര്‍ത്തകള്‍ അയക്കുന്നവര്‍ പേരും മൊബൈല്‍ നമ്പരും എഴുതാന്‍ മറക്കരുത്‌.

Scroll to Top