Sauditimesonline

obit
വാഹനാപകടം: 18 വയസ്സുകാരന്‍ ഫര്‍സീന്‍ അഹമ്മദ് മരിച്ചു; വിവാഹ സത്കാരം മാറ്റിവെച്ചു

സിബിഎസ്ഇ പരീക്ഷാ ഫലം: യാര ഇന്റര്‍നാഷണല്‍ സ്‌കൂളിന് ഉന്നത ജയം

റിയാദ്: സി. ബി. എസ്. ഇ പരീക്ഷയില്‍ യാര ഇന്റര്‍ നാഷണല്‍ സ്‌കൂളിന് നൂറുശതമാനം വിജയം. പത്താം ക്ലാസ് പരീക്ഷയില്‍ 98.8 ശതമാനം മാര്‍ക്കോടെ സിദ്ര തഹ്‌സിന്‍ ഒന്നാം സ്ഥാനം നേടി. ജെലിന്‍ ജോസ് 96.6 ശതമാനം മാര്‍ക്കോടെ രണ്ടും ആന്‍ഡ്രിയ ജോമി 95.8 ശതമാനംമാര്‍ക്കോടെ മൂന്നാം സ്ഥാനവും കരസ്ഥമാക്കി.

പരീക്ഷയെഴുതിയ 72 വിദ്യാര്‍ത്ഥികളില്‍ 12 പേര്‍ 90 ശതമാനത്തില്‍ അധികം മാര്‍ക്ക് നേടി. 90 ശതമാനം കുട്ടികളും ഫസ്റ്റ് ക്ലാസില്‍ വിജയിച്ചു. 62 ശതമാനം കുട്ടികള്‍ ഡിസ്റ്റിംഗ്ഷനോടെ ഉന്നത വിജയം നേടി.

പ്ലസ്ടു പരീക്ഷയിലും യാര ഇന്റര്‍നാഷണല്‍ സ്‌കൂള്‍ മികച്ച വിജയം കരസ്ഥമാക്കി. സയന്‍സ്, കൊമേഴ്‌സ് സ്ട്രീമുകളില്‍ 83 ശതമാനം കുട്ടികളും ഫസ്റ്റ് ക്ലാസോടെ ഉന്നത വിജയം കരസ്ഥമാക്കി. 97 ശതമാനം മാര്‍ക്കോടെ വര്‍ഷ ധാരാണി രാജഗോപാലന്‍ ഒന്നാം സ്ഥാനത്തെത്തി. അംബീല മുസഫര്‍ (93.6%), നജില റാഫി(93.2%) എന്നിവര്‍ക്കാണ് രണ്ടും മൂന്നും സ്ഥാനങ്ങള്‍. കോവിഡ് പ്രതിസന്ധി കാലത്തും ഉന്നത വിജയം കരസ്ഥമാക്കി സ്‌കൂളിന്റെ അഭിമാനമായി മാറിയ വിദ്യാര്‍ത്ഥികളെ പ്രിന്‍സിപ്പള്‍ ആസിമ സലീം അനുമോദിച്ചു.

വാര്‍ത്തകള്‍ വാട്‌സ്‌ആപ്പില്‍ ലഭിക്കാന്‍ ലിങ്കില്‍ ക്ലിക്ക്‌ ചെയ്യൂ…
👇🏼

വാര്‍ത്തകള്‍ editor@sauditimesonline.com എന്ന വിലാസത്തില്‍ ഇമെയില്‍ ചെയ്യുക. വാര്‍ത്തകള്‍ അയക്കുന്നവര്‍ പേരും മൊബൈല്‍ നമ്പരും എഴുതാന്‍ മറക്കരുത്‌.

Scroll to Top