Sauditimesonline

gea1
ഇന്ത്യന്‍ സാംസ്‌കാരിക വാരാഘോഷത്തോടെ റിയാദ് പൂരത്തിന് നാളെ തുടക്കം

ലുലു ഗ്രൂപ്പും സൗദി മുട്ട ഉല്‍പാദകരും ധാരണാപത്രം ഒപ്പുവെച്ചു

റിയാദ്: മുട്ട വിപണിയിലെ കരിഞ്ചന്തയും പൂഴ്ത്തിവെപ്പും ഇല്ലാതാക്കാന്‍ സൗദി കാര്‍ഷിക, വാണിജ്യ മന്ത്രാലയങ്ങളും ലുലു ഹൈപര്‍മാര്‍ക്കറ്റും കൈകോര്‍ക്കുന്നു. രാജ്യത്തെ കോഴി ഫാമുകളില്‍ നിന്ന് ഇടനിലക്കാരില്ലാതെ മുട്ട നേരിട്ട് ലുലു ഹൈപര്‍മാര്‍ക്കറ്റുകളിലെത്തിക്കും. ഇതിനായി മുട്ട ഉല്‍പാദകരുടെ അസോസിയേഷനും ലുലു ഗ്രൂപ്പും ധാരണാപത്രം ഒപ്പുവെച്ചു. സൗദി ഭക്ഷ്യ സുരക്ഷയുടെയും കാര്‍ഷിക മേഖലയുടെയും കാര്യത്തിലുള്ള പ്രതിബദ്ധതയുടെ ഭാഗമാണ് പുതിയ കരാര്‍. ഇതിലൂടെ പ്രാദേശിക വിപണിയിലെ കരിഞ്ചന്തയും പൂഴ്ത്തിവെപ്പും ഇല്ലാതാക്കാനാവും. കോഴി ഫാമുകളില്‍ നിന്ന് മുട്ടകള്‍ നേരിട്ട് ലുലു ഹൈപര്‍മാര്‍ക്കറ്റുകള്‍ വഴി വിതരണം ചെയ്യാന്‍ അസോസിയേഷനെ സഹായിക്കുന്നതാണ് ധാരണാപത്രം. ഫ്രഷ് മുട്ടകള്‍ ഫാമില്‍ നിന്ന് വേഗത്തില്‍ ലുലു വഴി ഉപഭോക്താക്കളിലെത്തും. കോഴി കര്‍ഷകര്‍ക്കും ഉപഭോക്താക്കള്‍ക്കും ഒരുപോലെ മികച്ച സാമ്പത്തികലാഭമുണ്ടാക്കാനും കഴിയും.

സൗദി അറേബ്യയില്‍ 27 ഹൈപര്‍മാര്‍ക്കറ്റുകളുള്ള, മധ്യപൗരസ്ത്യന്‍, ഉത്തരാഫ്രിക്കന്‍ മേഖലയിലെ ഏറ്റവും വലിയ റീട്ടെയില്‍ ശൃംഖലയായ ലുലു ഗ്രൂപ്പുമായി സൗദി മുട്ട ഉല്‍പാദകര്‍ക്ക് ധാരണയുണ്ടാക്കാന്‍ കഴിഞ്ഞത് ഇരുകൂട്ടര്‍ക്കും ഒരേപോലെ പ്രയോജനകരമാണ്.

ധാരണാപത്രം ഒപ്പുവെച്ച ചടങ്ങില്‍ പരിസ്ഥിതിജലംകാര്‍ഷിക മന്ത്രാലയം ഡെപ്യൂട്ടി മന്ത്രി എന്‍ഞ്ചി. അഹ്മദ് ബിന്‍ സാലെ അല്‍അയാദ, വാണിജ്യ മന്ത്രാലയം അസിസ്റ്റന്റ് ഡെപ്യൂട്ടി മന്ത്രി മുഹമ്മദ് അല്‍ഉബൈദ് എന്നിവര്‍ പങ്കെടുത്തു. ലുലു സൗദി ഹൈപര്‍മാര്‍ക്കറ്റ് ഡയറക്ടര്‍ ഷെഹിം മുഹമ്മദും സൗദി മുട്ട ഉല്‍പാദക അസോസിയേഷന് വേണ്ടി കോഓപറേറ്റീവ് അസോസിയേഷന്‍ മേധാവി അബ്ദുല്‍ അസീസ് അല്‍ശൈഖും ധാരണാപത്രത്തില്‍ ഒപ്പുവെച്ചു.

വേഗത്തില്‍ ദഹനശേഷിയുള്ളതും പ്രോട്ടീന്റെയും മിനറല്‍സിന്റെയും സമ്പുഷ്ട സ്രോതസുമെന്ന നിലയില്‍ ഏറെ ജനപ്രിയമായ ഭക്ഷ്യവസ്തുവാണ് മുട്ട. ധാരണാപത്രം ഞങ്ങള്‍ക്ക് മേന്മയേറിയ മുട്ടകള്‍ ഉപഭോക്താക്കള്‍ക്ക് പ്രദാനം ചെയ്യുന്നതിനും സൗദിയിലെ കാര്‍ഷികമേഖലക്ക് വലിയതോതില്‍ പിന്തുണ നല്‍കുന്നതിനും സഹായിക്കുമെന്ന് ഷെഹീം മുഹമ്മദ് പറഞ്ഞു. ലുലു ഗ്രൂപ്പിന്റെ പിന്തുണയും ലുലു ഹൈപ്പര്‍മാര്‍ക്കറ്റുകളിലൂടെയും സ്‌റ്റോറുകളിലൂടെയും വലിയൊരു ഉപഭോക്തൃവൃത്തത്തിലേക്ക് പ്രവേശിക്കാന്‍ കഴിയുന്നു എന്നതും സൗദി മുട്ട ഉല്‍പാദകരുടെ അസോസിയേഷന് വന്‍നേട്ടമാണെന്ന് കോഓപറേറ്റീവ് അസോസിയേഷന്‍ മേധാവി അബ്ദുല്‍ അസീസ് അല്‍ശൈഖ് അഭിപ്രായപ്പെട്ടു.

വാര്‍ത്തകള്‍ വാട്‌സ്‌ആപ്പില്‍ ലഭിക്കാന്‍ ലിങ്കില്‍ ക്ലിക്ക്‌ ചെയ്യൂ…👇🏼

വാര്‍ത്തകള്‍ editor@sauditimesonline.com എന്ന വിലാസത്തില്‍ ഇമെയില്‍ ചെയ്യുക. വാര്‍ത്തകള്‍ അയക്കുന്നവര്‍ പേരും മൊബൈല്‍ നമ്പരും എഴുതാന്‍ മറക്കരുത്‌.

Leave a Comment

Your email address will not be published. Required fields are marked *

Scroll to Top