റിയാദ്: സൗദി അറേബ്യയില്‍ ഇഖാമ ഉള്‍പ്പെടെയുളള രേഖകള്‍ മൊബൈല്‍ ഫോണില്‍ ഡിജിറ്റല്‍ രൂപത്തില്‍ സൂക്ഷിക്കാന്‍ സൗകര്യം. ഇതിനായി ആഭ്യന്തര മന്ത്രാലയത്തിന്റെ അബ്ശിര്‍ ഇന്‍ഡിവിജുവല്‍ എന്ന മൊബൈല്‍ ആപ് ഇന്‍സ്റ്റാള്‍ ചെയ്യണം. അബ്ശിറിന്റെ വെബ്‌സൈറ്റില്‍ ഇതു ലഭ്യമല്ലെന്നും അധികൃതര്‍ അറിയിച്ചു.
താമസാനുമതി രേഖയായ ഇഖാമ കൈവശം സൂക്ഷിച്ചില്ലെങ്കില്‍ ഫൈന്‍ ഈടാക്കും. ഡിജിറ്റല്‍ ഇഖാമ വരുന്നതോടെ ഇതിനു പരിഹാരം കാണാന്‍ കഴിയും. ഡ്രൈവിംഗ് ലൈസന്‍സ്, വാഹനങ്ങളുടെ രജിസ്‌ട്രേഷന്‍ തുടങ്ങിയ രേഖകളും ഡിജിറ്റലായി സൂക്ഷിക്കാം.
പോലീസ് പരിശോധനയിലും ബാങ്കു ഇടപാടുകളിലും സര്‍ക്കാര്‍ ഓഫീസുകളിലും മൊബൈല്‍ ഫോണില്‍ സൂക്ഷിക്കുന്ന ഡിജിറ്റല്‍ രേഖകള്‍ പരിഗണിക്കുമെന്ന് ആഭ്യന്തര സഹമന്ത്രി ബന്ദര്‍ ആല്‍മുശാരി പറഞ്ഞു.
ഡിജിറ്റല്‍ രേഖകളുടെ ആധികാരികത ദൈാന്‍ ആപ് വഴി പരിശോധിക്കാന്‍ പൊലീസുകാര്‍ക്ക് കഴിയും. രാജ്യത്ത് വിദേശികള്‍ ഇഖാമ ഉപയോഗിച്ച് നടത്തുന്ന മുഴുവന്‍ ക്രയവിക്രയങ്ങള്‍ക്കും ഡിജിറ്റല്‍ രേഖ സ്വീകരിക്കും.
വാര്‍ത്തകള്‍ editor@sauditimesonline.com എന്ന വിലാസത്തില്‍ ഇമെയില്‍ ചെയ്യുക. വാര്‍ത്തകള്‍ അയക്കുന്നവര്‍ പേരും മൊബൈല്‍ നമ്പരും എഴുതാന്‍ മറക്കരുത്.