
റിയാദ്: കൊവിഡ് വാക്‌സിന്‍ സ്വീകരിച്ചിട്ടുണ്ടെന്ന് ഉറപ്പു വരുത്താന്‍ സൗദി അറേബ്യയില്‍ ‘ഹെല്‍ത്ത് പാസ്‌പോര്‍ട്ട്’ സര്‍വീസ് ആരംഭിച്ചു. സൗദി ഡാറ്റ ആന്‍ഡ് ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്‍സ് അതോറിറ്റിയുമായി സഹകരിച്ചാണ് പദ്ധതി നടപ്പിലാക്കുന്നത്.

വാക്‌സിന്റെ രണ്ടു ഡോസുകളും കുത്തിവെച്ചിട്ടുണ്ടെണ്ടെന്നു ഉറപ്പുവരുത്താന്‍ ഹെല്‍ത്ത് പാസ്‌പോര്‍ട് സംവിധാനത്തിന് കഴിയും. ഇതുവഴി വൈറസ് പ്രതിരോധശേഷിയുള്ളവരെ തിരിച്ചറിയുകയാണ് ലക്ഷ്യം. ആരോഗ്യ മന്ത്രാലയത്തിന്റെ തവക്കല്‍നാ ആപ് വഴിയാണ് പദ്ധതി നടപ്പിലാക്കുന്നത്. പദ്ധതിയുടെ ഉദ്ഘാടനം ആരോഗ്യമന്ത്രി ഡോ. തൗഫീഖ് അല്‍ റബിയ, സൗദി ഡാറ്റ ആന്‍ഡ് ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്‍സ് അതോറിറ്റി ചെയര്‍മാന്‍ ഡോ. അബ്ദുല്ല അല്‍ ഗാംദി എന്നിവരുടെ സാന്നിധ്യത്തില്‍ നടന്നു.
ഡിസംബര്‍ 17 മുതലാണ് സൗദിയില്‍ കൊവിഡ് വാക്‌സിന്‍ വിതരണം ആരംഭിച്ചത്. ആരോഗ്യമന്ത്രിയാണ് രാജ്യത്ത് ആദ്യം വാക്‌സിന്‍ സ്വീകരിച്ചത്. വാക്‌സിന്റെ രണ്ടാമത്തെ ഡോസ് മന്ത്രി കഴിഞ്ഞ ദിവസം സ്വീകരിച്ചു. ഇതോടെ മന്ത്രി ഹെല്‍ത് പാസ്‌പോര്‍ട്ട് നേടി.
രാജ്യത്തെ ജനങ്ങളുടെ ആരോഗ്യ സുരക്ഷയും സംരക്ഷണവും ഉറപ്പു വരുത്തുന്നതിന് ഭരണാധികാരി സല്‍മാന്‍ രാജാവും കിരീടാവകാശി മുഹമ്മദ് ബിന്‍ സല്‍മാനും അതീവ ശ്രദ്ധയാണ് പുലര്‍ത്തുന്നതെന്ന ആരോഗ്യ മന്ത്രി പറഞ്ഞു. അന്തര്‍ദ്ദേശീയമായി അംഗീകാരമുള്ള വാക്‌സിന്‍ വേഗം ലഭ്യമാക്കാന്‍ കഴിഞ്ഞത് ഭരണ നേതൃത്വത്തിന്റെ മികവാണ്. പകര്‍ച്ചവ്യാധിയെ നേരിടുന്നതില്‍ രാജ്യം ലോകത്തെ ഏറ്റവും മികച്ച രാജ്യങ്ങളിലൊന്നായി മാറിയെന്നും ഡോ. തൗഫീഖ് അല്‍ റബീഅ പറഞ്ഞു
വാര്‍ത്തകള്‍ editor@sauditimesonline.com എന്ന വിലാസത്തില്‍ ഇമെയില്‍ ചെയ്യുക. വാര്‍ത്തകള്‍ അയക്കുന്നവര്‍ പേരും മൊബൈല്‍ നമ്പരും എഴുതാന്‍ മറക്കരുത്.
