
റിയാദ്: സൗദിയില്‍ കൊവിഡ് വാക്‌സിന്‍ സംബന്ധിച്ച വ്യാജ സന്ദേശങ്ങള്‍ വഴി വ്യക്തി വിവരങ്ങള്‍ ചോര്‍ത്താന്‍ ശ്രമം. ആരോഗ്യ മന്ത്രാലയത്തിന്റെ ഔദ്യോഗിക ഇ മെയില്‍ വിലാസം എന്നു തെറ്റിദ്ധരിപ്പിക്കുന്ന ഐഡിയാണ് ഇതിനായി സൈബര്‍ കുറ്റവാളികള്‍ ഉപയോഗിക്കുന്നത്.
കൊവിഡ് വാക്‌സിന്‍ അതിവേഗം ലഭ്യമാക്കുമെന്നാണ് ഇ മെയില്‍ സന്ദേശം. സ്വകാര്യ വിവരങ്ങള്‍ ശേഖരിക്കുന്നതിനാണ് ഇത്തരം വ്യാജ സന്ദേശമെന്ന് ആരോഗ്യ മന്ത്രാലയം മുന്നറിയിപ്പ് നല്‍കി. വ്യാജ സന്ദേശങ്ങളോട് പ്രതികരിക്കുന്നത് അപകടം ക്ഷണിച്ചു വരുത്തും.

നിലവില്‍ കൊവിഡ് വാക്‌സിനുകള്‍ വിപണിയില്‍ ലഭ്യമല്ല. വില നിശ്ചയിച്ചിട്ടുമില്ല. സര്‍ക്കാര്‍ ആശുപത്രികളില്‍ മാത്രമാണ് വാക്‌സിന്‍ ലഭ്യമാക്കിയിട്ടുളളത്. മാത്രമല്ല നിര്‍മ്മാതാക്കളായ ഷിന്‍ഗ്രിക്‌സ്, മോഡേണ, ഫൈസര്‍ ബയോടെക് എന്നീ കമ്പനികള്‍ സ്വകാര്യ ആശുപത്രികള്‍ക്ക് പോലും വാക്‌സിന്‍ വിതരണം ചെയ്യുന്നില്ലെന്നും ആരോഗ്യ മന്ത്രാലയം വ്യക്തമാക്കി. അതുകൊഅതുകൊണ്ടുതന്നെ വ്യാജ സന്ദേശങ്ങള്‍ക്കെതിരെ ജാഗ്രത പാലിക്കണമെന്നും മന്ത്രാലയം ആവശ്യപ്പെട്ടു.
വാര്‍ത്തകള്‍ editor@sauditimesonline.com എന്ന വിലാസത്തില്‍ ഇമെയില്‍ ചെയ്യുക. വാര്‍ത്തകള്‍ അയക്കുന്നവര്‍ പേരും മൊബൈല്‍ നമ്പരും എഴുതാന്‍ മറക്കരുത്.
