നൂറു കണക്കിന് പ്രവാസികളും രജിസ്‌ട്രേഷന്‍ പൂര്‍ത്തിയാക്കി
നൗഫല്‍ പാലക്കാടന്‍

റിയാദ്: ‘റിയാദ് സീസണ്‍’ ആഘോഷ പരിപാടികളുടെ ഭാഗമായി ഒക്ടോബര്‍ 26 ന് ശനിയാഴ്ച നടക്കുന്ന കളര്‍ റണ്ണിന്റെ ഒരുക്കം അവസാന ലാപ്പില്‍. ഓണ്‍ലൈനിലൂടെ ഫീസടച്ച് രജിസ്‌ട്രേഷന്‍ നടപടികള്‍ പൂര്‍ത്തിയാക്കിയവര്‍ക്കുള്ള കിറ്റുകളുടെ വിതരണം ആരംഭിച്ചു. വൈകീട്ട് ആറു മുതല്‍ രാതി പത്രണ്ട് മണിവരെ പ്രിന്‍സ് തുര്‍ക്കി ബിന്‍ അബ്ദുല്‍ അസീസ് സ്ട്രീറ്റില്‍ പ്രതേകം സജ്ജീകരിച്ച സ്റ്റാളുകളിലാണ് കിറ്റ് വിതരണം. മത്സര സമയത്ത് ധരിക്കേണ്ട രജിസ്‌ട്രേറ്റീഷന്‍ നമ്പര്‍, ടിഷര്‍ട്ട്, ഹെഡ്ബാന്‍ഡ്, ഷര്‍ട്ടില്‍ കുത്തിവെക്കേണ്ട ലോഗോ എന്നിവ അടങ്ങിയതാണ് കിറ്റ്. 50 സൗദി റിയാലാണ് ഏറ്റവും കുറഞ്ഞ രജിസ്‌ട്രേഷന്‍ ഫീസ്. പരിപാടിയില്‍ പങ്കെടുക്കുന്നവര്‍ക്ക് ശനിയാഴ്ച രാവിലെ ഏഴുമണിയയോടെ ബോളിവാര്‍ഡ് സ്‌ക്വയറിലേക്ക് പ്രവേശിക്കാം.

പതിനയ്യായിരത്തിലധികം ആളുകള്‍ പങ്കെടുക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്. നൂറു കണക്കിന് പ്രവാസികളും ഇതിനകം രജിസ്‌ട്രേഷന്‍ പൂര്‍ത്തിയാക്കി. വിദ്യാര്‍ഥികള്‍, അധ്യാപകര്‍, ഡോക്ടര്‍മാര്‍, കുടുംബിനികള്‍, തുടങ്ങി സമൂഹത്തിന്റെ വിവിധ മേഖലകളില്‍ നിന്നായി നിരവധി പേരാണ് കളര്‍ റണ്ണില്‍ പങ്കെടുക്കുന്നതിനും വീക്ഷിക്കുന്നതിനുമായി ശനിയാഴ്ച ബോളീവാര്‍ഡ് സ്‌ക്വയറിലെത്തുക. സൗദി എന്റര്‍ടൈമെന്റ് അതോറിറ്റിയാണ് പരിപാടിക്ക് നേതൃത്വം നല്‍കുന്നത്. സാംസ്‌കാരിക മാറ്റത്തിന് രാജ്യം ഒരുങ്ങുന്നതിന്റെ നാന്നി കുറിക്കല്‍ കൂടിയാണ് റിയാദ് സീസണ്‍.

വാര്‍ത്തകള്‍ editor@sauditimesonline.com എന്ന വിലാസത്തില്‍ ഇമെയില്‍ ചെയ്യുക. വാര്‍ത്തകള്‍ അയക്കുന്നവര്‍ പേരും മൊബൈല്‍ നമ്പരും എഴുതാന്‍ മറക്കരുത്.