Sauditimesonline

keli prediction
ലോക കപ്പ്: പ്രവചന മത്സര വിജയികളെ ആദരിച്ച് കേളി

മധുരമൂറും വിഭവങ്ങളുമായി സിറ്റി സിറ്റി ഫ്‌ളവറില്‍ ‘ഓണവും പായസവും കല്ലുവും’

ജുബൈല്‍/ഹയില്‍: ഓണാഘോഷങ്ങള്‍ക്ക് മധുരംപകര്‍ന്ന് സിറ്റി ഫ്‌ളവര്‍ ഹൈപ്പര്‍ മാര്‍ക്കറ്റിന്റെ ഹയില്‍, ജുബൈല്‍ ശാഖകളില്‍ ‘ഓണവും പായസവും കല്ലുവും’ പായസ മത്സരമേള സംഘടിപ്പിച്ചു. നാടന്‍ തനിമയും വൈവിധ്യമാര്‍ന്ന കലാവിരുന്നുകളും സമന്യയിച്ച പരിപാടിയില്‍ പ്രവാസികള്‍ കുടുംബസമേതം പങ്കെടുത്തു.

ഹയിലില്‍ ടെലിവിഷന്‍ താരങ്ങളായ രാജ് കലേഷും രവിയും വിധികര്‍ത്താക്കളായിരുന്നു. പ്രസീജ പങ്കജാക്ഷന്‍ പരിപാടികള്‍ ഏകോപിപ്പിച്ചു. ഫഌവേഴ്‌സ് ടിവി ഫെയിം താര രഞ്ജിത് നയിച്ച സംഗീതസന്ധ്യയും കുട്ടികളുടെ വിവിധ കലാപരിപാടികളും ആഘോഷങ്ങള്‍ക്ക് മാറ്റ് കൂട്ടി. അന്‍ഷിദ ഒന്നാം സ്ഥാനവും അഹമ്മദ് കബീര്‍, ഷഫ്‌ന പാലക്കാട് എന്നിവര്‍ രണ്ടും മൂന്നും സ്ഥാനങ്ങളും നേടി.

ജുബൈലില്‍ സയിന്‍ കോയ നിയന്ത്രിച്ച പരിപാടികളില്‍ നൂപുരധ്വനിയിലെ കുട്ടികളുടെ ഗാനമേള, ചെണ്ടമേളം, ഡിജെ നൈറ്റ് എന്നിവ അരങ്ങേറി. രാജ് കലേഷ്, ഹലാ മുഹമ്മദ്, ബന ഷംസുദ്ദീന്‍ എന്നിവരായിരുന്നു വിധികര്‍ത്താക്കള്‍. സരിതാ ജോസ് ഒന്നാം സ്ഥാനവും അരുന്ധതി ശ്രീകാന്ത്, പദ്മ ലോടല എന്നിവര്‍ യഥാക്രമം രണ്ടും മൂന്നും സ്ഥാനങ്ങളും നേടി. നിംന ഷമീര്‍, മുഷില എന്നിവര്‍ നാലാം സ്ഥാനം പങ്കിട്ടു. സിറ്റി ഫ്‌ളവര്‍ മാര്‍ക്കറ്റിംഗ് മാനേജര്‍ നൗഷാദ്, ഹൈപ്പര്‍മാര്‍ക്കറ്റ് മാനേജര്‍മാരായ ഹനീഫ കമ്പായതില്‍, മനോജ് അറുമുഖന്‍ എന്നിവരും വിവിധ സംഘടനാ പ്രതിനിധികളും ചടങ്ങില്‍ സംബന്ധിച്ചു.

വാര്‍ത്തകള്‍ വാട്‌സ്‌ആപ്പില്‍ ലഭിക്കാന്‍ ലിങ്കില്‍ ക്ലിക്ക്‌ ചെയ്യൂ…
👇🏼

വാര്‍ത്തകള്‍ editor@sauditimesonline.com എന്ന വിലാസത്തില്‍ ഇമെയില്‍ ചെയ്യുക. വാര്‍ത്തകള്‍ അയക്കുന്നവര്‍ പേരും മൊബൈല്‍ നമ്പരും എഴുതാന്‍ മറക്കരുത്‌.

Scroll to Top