
റിയാദ്: സൗദിയിലെ മലയാളികള്‍ക്ക് നാട്ടിലെ ഓണത്തിന്റെ തനിമയും രുചിയും പകര്‍ന്നുനല്‍കാന്‍ വന്‍ ഒരുക്കങ്ങളുമായി നെസ്‌റ്റോ ഹൈപ്പര്‍മാര്‍ക്കറ്റ്. ആഘോഷങ്ങള്‍ക്ക് മുന്നോടിയായി കൊച്ചിയില്‍ നിന്ന് പ്രത്യേക വിമാനമാര്‍ഗം 30 ടണ്‍ ഓണം വിഭവങ്ങള്‍ സൗദിയിെല നെസ്‌റ്റോ ഹൈപ്പറില്‍ ഏത്തിത്തിച്ചു.

സദ്യവട്ടങ്ങള്‍ക്കും ആഘോഷങ്ങള്‍ക്കുമായി വിപുലമായ ഉല്‍പ്പന്നങ്ങളുടെ ശേഖരമാണ് എല്ലാ നെസ്‌റ്റോ ഔട്ട്‌ലെറ്റുകളിലും സജ്ജമാക്കിയിരിക്കുന്നത്. ഓണാഘോഷങ്ങള്‍ക്ക് തിളക്കം പകരാന്‍ ‘റിയല്‍ 50’ പ്രത്യേക ഓഫറിലൂടെ നിരവധി ഉല്‍പ്പന്നങ്ങള്‍ പകുതി വിലയില്‍ സ്വന്തമാക്കാനുള്ള സൗകര്യവും ഉപഭോക്താക്കള്‍ക്കായി ഒരുക്കിയിട്ടുണ്ട്. ഓഫറുകള്‍ സെപ്തംബര്‍1 വരെ നീണ്ടുനില്‍ക്കും. കുടുംബ ബജറ്റിന് അധികഭാരമില്ലാതെ കുറഞ്ഞ ചെലവില്‍ മികച്ച ഉല്‍പ്പന്നങ്ങളോടെ ഓണം ആഘോഷിക്കാന്‍ അവസരം ഒരുക്കുകയാണ് ലക്ഷ്യമെന്ന് നെസ്‌റ്റോ മാനേജ്‌മെന്റ് അറിയിച്ചു.

വാര്‍ത്തകള്‍ വാട്‌സ്‌ആപ്പില്‍ ലഭിക്കാന്‍ ലിങ്കില്‍ ക്ലിക്ക് ചെയ്യൂ…
വാര്‍ത്തകള്‍ editor@sauditimesonline.com എന്ന വിലാസത്തില്‍ ഇമെയില്‍ ചെയ്യുക. വാര്‍ത്തകള്‍ അയക്കുന്നവര്‍ പേരും മൊബൈല്‍ നമ്പരും എഴുതാന്‍ മറക്കരുത്.






