Sauditimesonline

keli prediction
ലോക കപ്പ്: പ്രവചന മത്സര വിജയികളെ ആദരിച്ച് കേളി

വിനോദവും വിജ്ഞാനവും പകര്‍ന്ന് ‘ഐസ് ബര്‍ഗ്’ സമ്മര്‍ ക്യാമ്പ്

റിയാദ്: കുട്ടികളുടെ സര്‍ഗശേഷി വളര്‍ത്തുന്നതിനും അവധിക്കാലത്ത് അറിവും വിനോദവും പകര്‍ന്ന് രിസാലതുല്‍ ഇസ്‌ലാം മദ്‌റസ റിയാദ് ‘ഐസ് ബര്‍ഗ് സമ്മര്‍ ക്യാമ്പ്’ ശ്രദ്ധേയമായി. വിദ്യാര്‍ഥികളില്‍ വ്യക്തിത്വ വികസനം, നേതൃപാടവം, സാമൂഹിക പ്രതിബദ്ധത എന്നിവ വളര്‍ത്തിയെടുക്കുക എന്ന ലക്ഷ്യത്തോടെയാണ് ക്യാമ്പ് സംഘടിപ്പിച്ചത്.

കുട്ടികളുടെ മാനസികശാരീരിക വികാസത്തിന് ഉതകുന്ന വൈവിധ്യമാര്‍ന്ന സെഷനുകളാണ് ക്യാമ്പില്‍ ഒരുക്കിയത്. ട്രഷര്‍ ഹണ്ട് ക്വിസ്, മിനി പാര്‍ലമെന്റ്, ബിഹേവിയര്‍ റിലേ, മൈന്‍ഡ് ഗെയിംസ്, മെമ്മറി ഗെയിംസ്, ടീം ബില്‍ഡിംഗ് സ്‌പോര്‍ട്‌സ് തുടങ്ങി പഠനവും വിനോദവും കോര്‍ത്തിണക്കിയ പരിപാടികള്‍ കുരുന്നുകള്‍ക്ക് വേറിട്ട അനുഭവമായി.

അലി ബുഖാരി, അബ്ദുല്‍ ബാസിത് ഫാസിലി, ഫാറൂഖ് അദനി, റന്‍ഷീദ് നൂറാനി, സൈനുദ്ധീന്‍ കുനിയില്‍, ജഹീര്‍, അക്ബര്‍, ഉസ്മാന്‍ സഅദി, അന്‍വര്‍ ഹസനി, മന്‍സൂര്‍ പാലത്ത്, ജബ്ബാര്‍ കുനിയില്‍, ബഷീര്‍ മിസ്ബാഹി, സാബിറ ശുക്കൂര്‍, സജ്‌ന ലുഖ്മാന്‍, ജുവൈരിയ മുജീബ്, ആദില സമാന്‍, നദ ലുഖ്മാന്‍, ലബീബ, ജുവൈരിയ ഹാഷിം, ഹന്നത്ത് അലി എന്നിവര്‍ വിവിധ പഠന സെഷനുകള്‍ക്ക് നേതൃത്വം നല്‍കി.

സമാപന സമ്മേളനത്തില്‍ വിവിധ മത്സരങ്ങളില്‍ വിജയികളായ കുട്ടികള്‍ക്കുള്ള സമ്മാനങ്ങള്‍ വിതരണം ചെയ്തു. വിദ്യാര്‍ഥികളുടെ സജീവ പങ്കാളിത്തവും സര്‍ഗ്ഗാത്മക മികവും രക്ഷിതാക്കളുടെയും സംഘാടകരുടെയും പ്രശംസ പിടിച്ചുപറ്റി. അവധിക്കാലത്തെ ഏറ്റവും അവിസ്മരണീയമായ അനുഭവമായിരുന്നു ക്യാമ്പെന്ന് പങ്കെടുത്ത കുട്ടികളും പ്രതികരിച്ചു.

വാര്‍ത്തകള്‍ വാട്‌സ്‌ആപ്പില്‍ ലഭിക്കാന്‍ ലിങ്കില്‍ ക്ലിക്ക്‌ ചെയ്യൂ…
👇🏼

വാര്‍ത്തകള്‍ editor@sauditimesonline.com എന്ന വിലാസത്തില്‍ ഇമെയില്‍ ചെയ്യുക. വാര്‍ത്തകള്‍ അയക്കുന്നവര്‍ പേരും മൊബൈല്‍ നമ്പരും എഴുതാന്‍ മറക്കരുത്‌.

Scroll to Top