Sauditimesonline

HAMEED
അല്‍ഹസയിലെ മുന്‍ സാമൂഹിക പ്രവര്‍ത്തകന്‍ ഹമീദ് പൊന്നാനി അന്തരിച്ചു

കെ.ഒ. അബ്ദുല്‍ മജീദിന്റെ രണ്ടാം ചരമവാര്‍ഷികം ആചരിച്ചു

റിയാദ്: കോണ്‍ഗ്രസ് പ്രസ്ഥാനത്തിനായി സമര്‍പ്പിത ജീവിതം നയിച്ച ഒ.ഐ.സി.സി കണ്ണൂര്‍ ജില്ലാ റിയാദ് മുന്‍ പ്രസിഡന്റ് കെ. ഒ. അബ്ദുല്‍ മജീദിന്റെ രണ്ടാം ചരമവാര്‍ഷികം ആചരിച്ചു. ഒ.ഐ.സി.സി കണ്ണൂര്‍ ജില്ലാ കമ്മിറ്റിയുടെ നേതൃത്വത്തില്‍ റിയാദിലെ സബര്‍മതിയില്‍ സംഘടിപ്പിച്ച ചടങ്ങില്‍ പ്രവാസ ലോകത്തെയും നാട്ടിലെയും അദ്ദേഹത്തിന്റെ സംഘടനാ പ്രവര്‍ത്തനങ്ങളും ഊഷ്മളമായ സൗഹൃദബന്ധങ്ങളും സഹപ്രവര്‍ത്തകര്‍ സ്മരിച്ചു.

സെന്‍ട്രല്‍ കമ്മിറ്റി ജനറല്‍ സെക്രട്ടറി സക്കീര്‍ ദാനത്ത് അനുസ്മരണ യോഗം ഉദ്ഘാടനം ചെയ്തു. പ്രവാസ ജീവിതത്തിനിടയിലും പാര്‍ട്ടിക്കായി സമയം കണ്ടെത്തുകയും പ്രവര്‍ത്തകരെ ആത്മാര്‍ത്ഥമായി ചേര്‍ത്തുനിര്‍ത്തുകയും ചെയ്ത നേതാവായിരുന്നു മജീദെന്ന് അദ്ദേഹം പറഞ്ഞു. അഭിപ്രായ വ്യത്യാസങ്ങള്‍ക്കിടയിലും വ്യക്തിബന്ധങ്ങള്‍ക്ക് വലിയ പ്രാധാന്യം നല്‍കിയിരുന്ന അദ്ദേഹത്തിന്റെ പ്രവര്‍ത്തന ശൈലി പുതിയ തലമുറയ്ക്ക് മാതൃകയാണെന്ന് ചടങ്ങില്‍ സംസാരിച്ചവര്‍ അഭിപ്രായപ്പെട്ടു.

കണ്ണൂര്‍ ജില്ലാ പ്രസിഡന്റ് സന്തോഷ് ബാബു അധ്യക്ഷത വഹിച്ചു. സെന്‍ട്രല്‍ കമ്മിറ്റി സീനിയര്‍ വൈസ് പ്രസിഡന്റ് രഘുനാഥ് പറശ്ശിനിക്കടവ്, ജനറല്‍ സെക്രട്ടറിമാരായ ഷംനാദ് കരുനാഗപ്പള്ളി, ഹരീന്ദ്രന്‍ പഴയങ്ങാടി, ഗ്ലോബല്‍ കമ്മിറ്റി അംഗം അഷ്‌കര്‍ കണ്ണൂര്‍, സ്‌പോര്‍ട്‌സ് കണ്‍വീനര്‍ ബഷീര്‍ കോട്ടക്കല്‍, മുനീര്‍ ഇരിക്കൂര്‍, ഷഫീഖ് നിടുവാട്ട് തുടങ്ങിയവര്‍ പ്രസംഗിച്ചു. ഹാഷിം കണ്ണാടിപ്പറമ്പ് നന്ദി പറഞ്ഞു. സുജിത് തോട്ടട, അബ്ദുള്ള കൊറളായി എന്നിവര്‍ പരിപാടികള്‍ക്ക് നേതൃത്വം നല്‍കി.

വാര്‍ത്തകള്‍ വാട്‌സ്‌ആപ്പില്‍ ലഭിക്കാന്‍ ലിങ്കില്‍ ക്ലിക്ക്‌ ചെയ്യൂ…
👇🏼

വാര്‍ത്തകള്‍ editor@sauditimesonline.com എന്ന വിലാസത്തില്‍ ഇമെയില്‍ ചെയ്യുക. വാര്‍ത്തകള്‍ അയക്കുന്നവര്‍ പേരും മൊബൈല്‍ നമ്പരും എഴുതാന്‍ മറക്കരുത്‌.

Scroll to Top