Sauditimesonline

HAMEED
അല്‍ഹസയിലെ മുന്‍ സാമൂഹിക പ്രവര്‍ത്തകന്‍ ഹമീദ് പൊന്നാനി അന്തരിച്ചു

ആഴക്കടല്‍ മായാലോകം ക്യാമറയിലാക്കി സ്വാലിഹ് ഖംസീന്‍

റിയാദ്: സൗദി അറേബ്യയുടെ ആഴക്കടലിലെ മനോഹാരിത പുറംലോകത്തെത്തിക്കുകയാണ് മുങ്ങല്‍ വിദഗ്ദനും അണ്ടര്‍വാട്ടര്‍ ഫിലിം മേക്കറുമായ സ്വാലിഹ് ഖംസീന്‍. ചെങ്കടലിലും പേര്‍ഷ്യന്‍ ഉള്‍ക്കടലിലും 50 മീറ്ററിലധികം ആഴത്തില്‍ മുങ്ങി ചിത്രീകരിച്ച ദൃശ്യങ്ങള്‍ രാജ്യാന്തര ശ്രദ്ധ നേടുകയാണ്.

സൗദി നാഷണല്‍ വൈല്‍ഡ്‌ലൈഫ് ഡെവലപ്‌മെന്റ് സെന്ററിന് വേണ്ടിയാണ് സ്വാലിഹ് ഖംസീന്‍ സമുദ്രത്തിന്റെ ആഴങ്ങള്‍താണ്ടി ഡോകുമെന്ററികള്‍ നിര്‍മ്മിക്കുന്നത്. അപൂര്‍വ്വമായ സമുദ്രജീവികള്‍, പവിഴപ്പുറ്റുകള്‍, സമുദ്ര ആവാസവ്യവസ്ഥകള്‍ എന്നിവ ഉള്‍പ്പെടെ നിരവധി ഡോകുമെന്ററികളും ഷോര്‍ട് ഫിലിമുകളും ചിത്രീകരിച്ചിട്ടുണ്ട്.

സ്‌കൂബാ ഡൈവിംഗ് വഴിയാണ് സ്വാലിഹ് ഖംസീന്‍ ആഴക്കടല്‍ ചിത്രീകരണങ്ങള്‍ നടത്തുന്നത്. കടലിലെ ജീവികളെയും ആവാസവ്യവസ്ഥകളെയും കൃത്യമായി ചിത്രീകരിക്കാന്‍ 50 മീറ്ററിലധികം ആഴത്തിലേക്ക് ഇറങ്ങിയാണ് ദൃശ്യങ്ങള്‍ പകര്‍ത്തുന്നത്.
ചെങ്കടലില്‍ കണ്ടെത്തിയ ആഴക്കടല്‍ ഗുഹയായ ‘ബ്ലൂ ഹോള്‍സ്’ കേന്ദ്രീകരിച്ച് നടത്തിയ ഗവേഷണ ദൗത്യങ്ങളില്‍ സമുദ്ര വിഭവങ്ങളുടെ അപൂര്‍വ്വ ദൃശ്യങ്ങള്‍ സ്വാലിഹ് ഖംസീന്റെ സംഭാവനയാണ്. ഓസ്‌ട്രേലിയ മുതല്‍ മെക്‌സിക്കോ വരെ ലോകത്തിന്റെ പല ഭാഗങ്ങളിലും ആഴക്കടലില്‍ ദൃശ്യങ്ങള്‍ പകര്‍ത്തിയിട്ടുണ്ടെങ്കിലും ചെങ്കടല്‍ പോലെ മറ്റൊന്ന് ഇല്ലെന്ന് സ്വാലിഹ് ഖംസീന്‍ പറയുന്നു.

ചെങ്കടല്‍ തീരത്തെ അത്ഭുതകരമായ വന്യജീവി സമ്പത്തും സമുദ്ര പരിസ്ഥിതിയും പൊതുജനങ്ങളില്‍ എത്തിക്കുന്നതില്‍ സുപ്രധാന പങ്കാണ് സ്വാലിഹ് ഖംസീന്‍ നിര്‍വഹിക്കുന്നത്. സൗദി വിഷന്‍ 2030ന്റെ ഭാഗമായി ചെങ്കടല്‍ ടൂറിസം പദ്ധതികള്‍ക്ക് സഹായകമായത് സ്വാലിഹ് പകര്‍ത്തിയ ദൃശ്യങ്ങളാണ്. അതുകൊണ്ടുതന്നെ ആഴക്കടല്‍ ഡൈവിങ് വിനോദത്തിനപ്പുറം രാജ്യത്തിന്റെ പ്രകൃതിസമ്പത്ത് രേഖപ്പെടുത്താനുള്ള മാധ്യമമാണെന്ന് സ്വാലിഹ് ഖംസീന്‍ സാക്ഷ്യപ്പെടുത്തുന്നു.

വാര്‍ത്തകള്‍ വാട്‌സ്‌ആപ്പില്‍ ലഭിക്കാന്‍ ലിങ്കില്‍ ക്ലിക്ക്‌ ചെയ്യൂ…
👇🏼

വാര്‍ത്തകള്‍ editor@sauditimesonline.com എന്ന വിലാസത്തില്‍ ഇമെയില്‍ ചെയ്യുക. വാര്‍ത്തകള്‍ അയക്കുന്നവര്‍ പേരും മൊബൈല്‍ നമ്പരും എഴുതാന്‍ മറക്കരുത്‌.

Scroll to Top