Sauditimesonline

keli prediction
ലോക കപ്പ്: പ്രവചന മത്സര വിജയികളെ ആദരിച്ച് കേളി

സൗദിയില്‍ കനത്ത മഴക്ക് സാധ്യത

നറിയാദ്: സൗദി അറേബ്യയിലെ വിവിധ പ്രവിശ്യകളില്‍ വരും ദിവസങ്ങളില്‍ കനത്ത മഴയ്ക്കും ഇടിമിന്നലിനും സാധ്യതയുണ്ടെന്ന് ദേശീയ കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം. ജിസാന്‍, അസീര്‍, അല്‍ ബാഹ, മക്ക എന്നീ പ്രവിശ്യകളിലെ വിവിധ ഭാഗങ്ങളില്‍ ഇടിമിന്നലോട് കൂടിയ മഴക്കു സാധ്യതയുണ്ട്. റിയാദ്, മദീന, നജ്‌റാന്‍, ദമ്മാം എന്നിവിടങ്ങളില്‍ ചാറ്റല്‍ മഴയാണ് പ്രതീക്ഷിക്കുന്നത്.

ഹാഇല്‍, തബൂക്ക്, അല്‍ ജൗഫ് എന്നീ പ്രവിശ്യകളില്‍ ശക്തമായ കാറ്റും അന്തരീക്ഷത്തില്‍ പൊടിപടലം നിറഞ്ഞ് കാഴ്ചപരിധി കുറയാന്‍ സാധ്യതയുണ്ട്. ഇവിടങ്ങളില്‍ ഡ്രൈവര്‍മാര്‍ ജാഗ്രത പാലിക്കണമെന്നും കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം മുന്നറിയിപ്പ് നല്‍കി. പ്രതികൂല കാലാവസ്ഥ കണക്കിലെടുത്ത് സുരക്ഷാ മുന്‍കരുതലുകള്‍ പാിക്കണമെന്നും താഴ്വരകളിലും വെള്ളക്കെട്ടുകളിലും ഇറങ്ങരുതെന്നും ബന്ധപ്പെട്ട അധികൃതര്‍ ജനങ്ങളോട് ആവശ്യപ്പെട്ടിട്ടുണ്ട്.

വാര്‍ത്തകള്‍ വാട്‌സ്‌ആപ്പില്‍ ലഭിക്കാന്‍ ലിങ്കില്‍ ക്ലിക്ക്‌ ചെയ്യൂ…
👇🏼

വാര്‍ത്തകള്‍ editor@sauditimesonline.com എന്ന വിലാസത്തില്‍ ഇമെയില്‍ ചെയ്യുക. വാര്‍ത്തകള്‍ അയക്കുന്നവര്‍ പേരും മൊബൈല്‍ നമ്പരും എഴുതാന്‍ മറക്കരുത്‌.

Scroll to Top