
റിയാദ്: ലുലു ഗ്രൂപ്പ് ഇന്റര്‍നാഷണല്‍ സൗദി അറേബ്യയില്‍ കൂടുതല്‍ നിക്ഷേപത്തിനൊരുങ്ങുന്നു. 2020 ആകുന്നതോടെ 15 പുതിയ ഹൈപ്പര്‍ മാര്‍ക്കറ്റുകള്‍ സൗദിയില്‍ പ്രവര്‍ത്തനം ആരംഭിക്കുമെന്ന് ചെയര്‍മാനും മാനേജിംഗ് ഡയറക്ടറുമായ യൂസഫലി എം എ പറഞ്ഞു. സൗദി ലുലു പത്താം വാര്‍ഷികാഘോഷങ്ങള്‍ ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം.

സ്വദേശി ജീവനക്കാര്‍ കഠിനാധ്വാനം ചെയ്യുന്നുണ്ട്. വനിതകളുടെ തൊഴില്‍ ശേഷിയും ഏറെ പ്രശംസനീയമാണ്. അടുത്ത വര്‍ഷത്തോടെ സൗദിയിലെ ലുലു ഗ്രൂപ്പിന് കീഴില്‍ 4000 സ്വദേശികള്‍ക്ക് തൊഴില്‍ നല്‍കും. കൂടുതല്‍ സ്വദേശികള്‍ക്ക് ഏറ്റവും മികച്ച പരിശീലനം നല്‍കി ലുലു സ്ഥാപനങ്ങളില്‍ നിയമിക്കുകയാണ് ലക്ഷ്യം. വിഷന്‍ 2030ന്റെ ഭാഗമായി രാജ്യത്ത് നടപ്പിലാക്കുന്ന പദ്ധതികള്‍ നിക്ഷേപങ്ങള്‍ അനുകൂലമാണെന്നും യൂസഫലി എം എ പറഞ്ഞു. സൗദിയില്‍ പത്തുവര്‍ഷം പൂര്‍ത്തിയാക്കിയ 10 സ്വദേശി ജീവനക്കാരെ സ്വര്‍ണ മെഡല്‍ നല്‍കി ആദരിക്കുകയും ചെയ്തു.

പത്താം വാര്‍ഷികാഘോഷങ്ങളുടെ ഭാഗമായി ‘ലുലു വിന്‍ വണ്‍ മില്യണ്‍’ പ്രൊമോഷന്‍ പ്രഖ്യാപിച്ചു.10 ആഴ്ച നീണ്ടുനില്‍ക്കുന്ന പ്രൊമോഷനില്‍ തെരഞ്ഞെടുക്കുന്ന 10 ഉപഭോക്താക്കള്‍ക്ക് ഒരു ലക്ഷം റിയാല്‍ വിതം കാഷ് പ്രൈസ് സമ്മാനിക്കും.

2009ല്‍ സൗദിയില്‍ പ്രവര്‍ത്തനം ആരംഭിച്ച ലുലു ഗ്രൂപ്പിന് നിലവില്‍ 17 ഹൈപ്പര്‍മാര്‍ക്കറ്റുകളാണ് സൗദിയുടെ വിവിധ പ്രവിശ്യകളിലുളളത്. ഇതിന് പുറമെ അരാംകോയിലും നാഷ്ണല്‍ ഗാര്‍ഡ് കേന്ദ്രങ്ങളിലും ലുലു ഔട്‌ലെറ്റുകളുണ്ട്.

വാര്‍ത്തകള്‍ editor@sauditimesonline.com എന്ന വിലാസത്തില്‍ ഇമെയില്‍ ചെയ്യുക. വാര്‍ത്തകള്‍ അയക്കുന്നവര്‍ പേരും മൊബൈല്‍ നമ്പരും എഴുതാന്‍ മറക്കരുത്.