Sauditimesonline

GMF REPRESENTATION TO CM
മരുഭൂമിയിലെ വിയര്‍പ്പുകണങ്ങള്‍ക്ക് നാട്ടിലെങ്കിലും സാന്ത്വനമേകൂ; മുഖ്യമന്ത്രിക്ക് മുന്നില്‍ കണ്ണീര്‍ക്കടലായി ജിഎംഎഫ് നിവേദനം

വാല്‍പാറ അപകടം: റിയാദില്‍ അനുശോചനവും പ്രാര്‍ത്ഥനാസദസ്സും

റിയാദ്: വാല്‍പാറയില്‍ മിനി വാന്‍ അപകടത്തില്‍പ്പെട്ടതിനെ തുടര്‍ന്ന് മരിച്ച മങ്കട പാങ്ങ് പള്ളിപ്പറമ്പ് ജി.എല്‍.പി. സ്‌കൂള്‍ അധ്യാപകരുടെ നിര്യാണത്തില്‍ റിയാദ് കെഎംസിസി അനുശോചിച്ചു. അധ്യാപകരുടെ ഓര്‍മയ്ക്കായി ബത്ഹയിലെ കെഎംസിസി ഓഫിസില്‍ സംഘടിപ്പിച്ച പ്രാര്‍ത്ഥനാ സദസ്സിലും മയ്യിത്ത് നിസ്‌കാരത്തിലും പ്രവാസി മലയാളികളടക്കം നൂറുകണക്കിനാളുകള്‍ പങ്കെടുത്തു.

ബഷീര്‍ ഫൈസി വാദിനൂര്‍ പ്രാര്‍ത്ഥനകള്‍ക്കും മയ്യിത്ത് നിസ്‌കാരത്തിനും നേതൃത്വം നല്‍കി. വിദ്യാഭ്യാസ മേഖലയ്ക്ക് വിലപ്പെട്ട സംഭാവനകള്‍ നല്‍കിയ അധ്യാപകരുടെ അപ്രതീക്ഷിത വിയോഗം നാടിനും പ്രവാസികള്‍ക്കും നികത്താനാവാത്ത നഷ്ടമാണെന്ന് യോഗം അനുസ്മരിച്ചു. അപകടത്തില്‍ പരിക്കേറ്റ് ചികിത്സയില്‍ കഴിയുന്നവര്‍ വേഗത്തില്‍ സുഖം പ്രാപിക്കട്ടെ എന്നും പ്രാര്‍ത്ഥനാ സദസ്സില്‍ പങ്കെടുത്തവര്‍ പറഞ്ഞു.

റിയാദ് മങ്കട മണ്ഡലം കെഎംസിസി സംഘടിപ്പിച്ച അനുശോചന യോഗത്തിന് ശുഹൈബ് പനങ്ങാങ്ങര, സത്താര്‍ താമരത്ത്, ഷക്കീല്‍ തിരൂര്‍ക്കാട്, റിയാസ് തിരൂര്‍ക്കാട് എന്നിവര്‍ നേതൃത്വം നല്‍കി. സഊദി നാഷനല്‍ കെഎംസിസി വൈസ് പ്രസിഡന്റ് ഉസ്മാന്‍ അലി പാലത്തിങ്ങല്‍, നാഷനല്‍ കെഎംസിസി സെക്രട്ടേറിയറ്റ് അംഗം മുഹമ്മദ് വേങ്ങര തുടങ്ങിയവര്‍ പങ്കെടുത്തു.

വാര്‍ത്തകള്‍ വാട്‌സ്‌ആപ്പില്‍ ലഭിക്കാന്‍ ലിങ്കില്‍ ക്ലിക്ക്‌ ചെയ്യൂ…
👇🏼

വാര്‍ത്തകള്‍ editor@sauditimesonline.com എന്ന വിലാസത്തില്‍ ഇമെയില്‍ ചെയ്യുക. വാര്‍ത്തകള്‍ അയക്കുന്നവര്‍ പേരും മൊബൈല്‍ നമ്പരും എഴുതാന്‍ മറക്കരുത്‌.

Scroll to Top