Sauditimesonline

MEERA
ഇന്ത്യന്‍ സ്‌കൂള്‍ പ്രിന്‍സിപ്പല്‍ മീരാ റഹ്മാന് 'കേളി ജ്വാല' അവാര്‍ഡ്

സൗദിയുടെ എണ്ണ ശേഖരത്തില്‍ 12 ശതമാനം വര്‍ധന

റിയാദ്: സൗദി അറേബ്യയുടെ എണ്ണ ശേഖരം 12 ശതമാനം വര്‍ധിച്ചതായി റിപ്പോര്‍ട്ട്. 30 വര്‍ഷത്തിന് ശേഷം ആദ്യമായാണ് എണ്ണ ശേഖരത്തില്‍ വര്‍ധനവ് രേഖപ്പെടുത്തുന്നത്. ബ്രിട്ടീഷ് പെട്രോളിയം ആണ് ഇതുസംബന്ധിച്ച വിശദാംശം പുറത്തുവിട്ടത്.

ലോകത്ത് ഏറ്റവും കൂടുതല്‍ എണ്ണ ശേഖരമുള്ള രാജ്യം വെനിസ്വേലയാണ്. സൗദിയുടെ എണ്ണ ശേഖരം വര്‍ധിച്ചതോടെ ഇരു രാജ്യങ്ങളും തമ്മിലുളള അന്തരം കുറഞ്ഞു. വെനിസ്വേലയുമായി 5.3 ബില്യണ്‍ ബാരലിന്റെ വ്യത്യാസം മാത്രമാണ് സൗദി അറേബ്യക്കുളളത്. കഴിഞ്ഞ വര്‍ഷം സൗദിയുടെ എണ്ണ ശേഖരം 297.7 ബില്യണ്‍ ബാരലായിരുന്നു. 2017ല്‍ 266.2 ബില്യണ്‍ ബാരലായിരുന്ന എണ്ണ ശേഖരം കഴിഞ്ഞ വര്‍ഷം വര്‍ധിച്ചു. സൗദി അറേബ്യയുടെ എണ്ണ ശേഖരത്തില്‍ 1989 നു ശേഷമുണ്ടാകുന്ന ഏറ്റവും വലിയ വര്‍ധനവാണിതെന്ന് ബ്രിട്ടീഷ് പെട്രോളിയം ചീഫ് ഇക്കണോമിസ്റ്റ് സ്‌പെന്‍സര്‍ ഡേയ്ല്‍ പറഞ്ഞു.

എണ്ണ ശേഖരത്തില്‍ ഒന്നും രണ്ടും സ്ഥാനങ്ങള്‍ പിന്നിടുന്ന വെനിസ്വേല, സൗദി അറേബ്യ എന്നീ രാജ്യങ്ങള്‍ക്കു പിന്നാലെ കാനഡ മൂന്നാം സ്ഥാനത്തും ഇറാന്‍ നാലാം സ്ഥാനത്തുമാണുളളതെന്നും ബ്രിട്ടീഷ് പെട്രാളിയത്തിന്റെ റിപ്പോര്‍ട്ടില്‍ പറയുന്നു.

വാര്‍ത്തകള്‍ വാട്‌സ്‌ആപ്പില്‍ ലഭിക്കാന്‍ ലിങ്കില്‍ ക്ലിക്ക്‌ ചെയ്യൂ…👇🏼

വാര്‍ത്തകള്‍ editor@sauditimesonline.com എന്ന വിലാസത്തില്‍ ഇമെയില്‍ ചെയ്യുക. വാര്‍ത്തകള്‍ അയക്കുന്നവര്‍ പേരും മൊബൈല്‍ നമ്പരും എഴുതാന്‍ മറക്കരുത്‌.

Scroll to Top