Sauditimesonline

sms group
രാജ്യങ്ങള്‍ പലതെങ്കിലും ഹൃദയം ഒന്ന്; ഷിഫയില്‍ തൊഴിലാളികളുടെ സൗഹൃദ ഇഫ്താര്‍

ലുലു ഹൈപ്പറില്‍ ‘കിംഗ്ഡം ഓഫ് മാംഗോസ്’ മാമ്പഴോത്സവം

റിയാദ്: സൗദിയിലെ ലുലു ഹൈപ്പറില്‍ മാമ്പഴോത്സവത്തിന് തുടക്കം. റിയാദ് മുറബ്ബ ലുലു ഹൈപ്പര്‍മാര്‍ക്കറ്റില്‍ മാമ്പഴോത്സവം ഇന്ത്യന്‍ എംബസി ചാര്‍ജ് ഡി അഫയേഴ്‌സ് എന്‍ രാം പ്രസാദ് ഉദ്ഘാടനം ചെയ്തു. ഇന്ത്യാ-സൗദി ഉഭയകക്ഷി സൗഹൃദത്തിന്റെ 75-ാം വാര്‍ഷികം ആഘോഷിക്കുന്ന വേളയില്‍ ഇരു രാജ്യങ്ങളുടെ വ്യാപാര ബന്ധവും കൂടുതല്‍ ശക്തമായി തുടരുകയാണെന്ന് അദ്ദേഹം പറഞ്ഞു. അന്താരാഷ്ട്ര തലത്തില്‍ മാമ്പഴ ഉല്‍പാദനത്തിന്റെ 45 ശതമാനവും ഇന്ത്യയിലാണ്. ആഗോള കയറ്റുമതിയില്‍ ഇന്ത്യന്‍ മാമ്പഴത്തിന് മികച്ച സ്ഥാനമാണുളളതെന്നും അദ്ദേഹം വ്യക്തമാക്കി.

80തിലധികം ഇനങ്ങളിലുളള മാമ്പഴങ്ങളാണ് കിംഗ്ഡം ഓഫ് മാഗോസ് എന്ന പേരില്‍ ലുലു ഹൈപ്പര്‍മാര്‍ക്കറ്റ് സൗദിയിലെ സ്‌റ്റോറുകളില്‍ ഒരുക്കിയിട്ടുളളത്. 30 ഗ്രാം മുതല്‍ 2 കിലോ ഗ്രാം തൂക്കമുളള മാമ്പഴവും ലഭ്യമാണ്. സൗദിയിലെ വിവിധ പ്രവിശ്യകളില്‍ വിളയുന്ന 25 ഇനങ്ങളും മാമ്പഴം മുഖ്യ ചേരുവയായ മൂല്യ വര്‍ധിത ഉത്പ്പന്നങ്ങളുടെ വിപുലമായ ശ്രേണിയും കിംഗ്ഡം ഓഫ് മോഗോസില്‍ ഉള്‍പ്പെടുത്തിയിട്ടുണ്ട്.

തൊട്ടാപുരി, നീലം, ഗുദാദത്ത്, ബദാമി, സിന്ദൂര, തൂമി, സമക് തുടങ്ങി വ്യത്യസ്ത ഇനം മാമ്പഴം രുചിച്ചു നോക്കാനും അവസരം ഉണ്ട്. സൗദി, ഇന്ത്യ എന്നിവക്ക് പുറമെ കെനിയ, തായ്‌ലന്‍ഡ് എന്നിവിടങ്ങളില്‍ നിന്നുളള മാമ്പഴങ്ങളും മേളയില്‍ ഇടം നേടിയിട്ടുണ്ട്. www.luluhypermarket.com വെബ്‌സൈറ്റ് വഴിയും മികച്ച ഓഫറുകളില്‍ മാമ്പഴം ലഭ്യമാണ്. ഉപഭോക്താക്കളുടെ ആവശ്യങ്ങള്‍ മനസ്സിലാക്കി പുതുമ സമ്മാനിക്കുന്നതിനാണ് കിംഗ്ഡം ഓഫ് മാഗോസ് പ്രമോഷന്‍ ഒരുക്കിയിട്ടുളളതെന്ന് ലുലു സൗദി ഡയറക്ടര്‍ ഷഹിം മുഹമ്മദ് പറഞ്ഞു.

വാര്‍ത്തകള്‍ വാട്‌സ്‌ആപ്പില്‍ ലഭിക്കാന്‍ ലിങ്കില്‍ ക്ലിക്ക്‌ ചെയ്യൂ…
👇🏼

വാര്‍ത്തകള്‍ editor@sauditimesonline.com എന്ന വിലാസത്തില്‍ ഇമെയില്‍ ചെയ്യുക. വാര്‍ത്തകള്‍ അയക്കുന്നവര്‍ പേരും മൊബൈല്‍ നമ്പരും എഴുതാന്‍ മറക്കരുത്‌.

Scroll to Top