Sauditimesonline

water fountain
120 മീറ്റര്‍ ഉയരം, 1.6 കോടി റിയാല്‍ ചെലവ്; ലോകത്തെ മൂന്നാമത്തെ വലിയ വാട്ടര്‍ ഫൗണ്ടെയ്ന്‍ സൗദിയില്‍

സൈബര്‍ ബോധവത്കരണവുമായി ഐ ടി വിദഗ്ദരുടെ കൂട്ടായ്മ

റിയാദ്: സൗദി അറേബ്യയില്‍ ഇന്‍ഫര്‍മേഷന്‍ ടെക്‌നോളജി രംഗത്ത് പ്രവര്‍ത്തിക്കുന്ന മലയാളി സാങ്കേതിക വിദഗ്ദരുടെ കൂട്ടായ്മ ഐ ടി എക്‌സ്‌പേര്‍ട്‌സ് ആന്റ് എഞ്ചിനീര്‍സ് (ഐടിഇഇ) റിയാദ് ചാപ്റ്റര്‍ സൈബര്‍ ബോധവല്‍ക്കരണ പരിപാടി സംഘടിപ്പിക്കാന്‍ തീരുമാനിച്ചു.

ഇന്‍ഫര്‍മേഷന്‍ ടെക്‌നോളജി, സാമൂഹിക ബോധവത്കരണ കഌസുകള്‍, സൈബര്‍ കുറ്റകൃത്യങ്ങള്‍, ഓണ്‍ലൈന്‍ പര്‍ചേസ്, സ്മാര്‍ട്ട് ഫോണ്‍ അപ്ലിക്കേഷന്‍സ് തുടങ്ങി സൈബര്‍ മേഖലയില്‍ സ്വീകരിക്കേണ്ട ജാഗ്രത എന്നിവ വിശദീകരിക്കും. സ്‌കൂള്‍ വിദ്യാര്‍ത്ഥികള്‍ക്ക് ഐ.ടി മേഖലയില്‍ ബോധവത്കരണ കഌസുകള്‍, ഐ.ടി ജോലികള്‍ തേടുന്ന ഉദോഗര്‍ത്ഥികള്‍ക്കായി പരിശീലന ക്ലാളാസുകള്‍ എന്നിവയും സംഘടിപ്പിക്കും. നവംബര്‍, ഡിസംബര്‍ മാസങ്ങളിലാണ് ബോധവല്‍ക്കരണ കാമ്പയിന്‍.

യോഗത്തില്‍ പ്രസിഡണ്ട് സാജിദ് പരിയാരത്ത് അധ്യക്ഷ്യത വഹിച്ചു. സുഹാസ് ചെപ്പാലി സ്വാഗതവും അഷ്‌റഫ് കുന്നത്ത് നന്ദിയും പറഞ്ഞു. അമീര്‍ ഖാന്‍, ശൈഖ് സലിം, റിയാസ് അബ്ദുള്ള, മുനീബ് പാഴൂര്‍, യാസര്‍ ബക്കര്‍, സലാഹുദ്ദിന്‍ പിസിഎച് എന്നിവര്‍ പ്രസംഗിച്ചു.

സൗദിയിലെ വിവിധ ചാപ്റ്ററുകളിലായി ആയിരത്തി ഇരുന്നൂറ് അംഗങ്ങളുണ്ട്. മാറിക്കൊണ്ടിരിക്കുന്ന വിവര സാങ്കേതിക മേഖലയില്‍ അംഗങ്ങളെ പരിശീലിപ്പിക്കുകയും ജോലികളില്‍ മികവു പുലര്‍ത്താന്‍ പ്രാപ്തരാക്കുകയുമാണ് സംഘടനയുടെ ലക്ഷ്യം. ഐ.ടി രംഗത്തെ സാങ്കേതിക വിവരങ്ങള്‍ പരസ്പരം കൈമാറാനും പുതിയ തൊഴില്‍ സാഹചര്യങ്ങള്‍, അവസരങ്ങള്‍ എന്നിവ കണ്ടെത്താനും അംഗങ്ങളെ സഹായിക്കുന്നതിനും കൂട്ടായ്മ നേതൃത്വം നല്‍കുന്നു.

വിവരങ്ങള്‍ക്ക് സാജിദ് പരിയാരത്ത് (0502705213), റിയാസ് അഹമ്മദ് (0556719840) എന്നിവരുമായി ബന്ധപ്പെടുക. കൂടുതല്‍ വിവരങ്ങള്‍ www.itee.in വെബ്‌സൈറ്റിലും ലഭ്യമാണ്.

വാര്‍ത്തകള്‍ വാട്‌സ്‌ആപ്പില്‍ ലഭിക്കാന്‍ ലിങ്കില്‍ ക്ലിക്ക്‌ ചെയ്യൂ…
👇🏼

വാര്‍ത്തകള്‍ editor@sauditimesonline.com എന്ന വിലാസത്തില്‍ ഇമെയില്‍ ചെയ്യുക. വാര്‍ത്തകള്‍ അയക്കുന്നവര്‍ പേരും മൊബൈല്‍ നമ്പരും എഴുതാന്‍ മറക്കരുത്‌.

Scroll to Top