Sauditimesonline

raheem and mother
അബ്ദുല്‍ റഹീം ഉമ്മയുടെ അരികിലേക്ക്; ഔട്ട്പാസ് തയ്യാറാക്കി എംബസി

എരിത്രിയക്കാരന്റെ നാടകം പൊളിച്ച് പൊലീസ്

ജിദ്ദ: തസ്‌കര സംഘം പണം കവര്‍ന്നതായി പൊലീസില്‍ പരാതി സമര്‍പ്പിച്ച എരിത്രിയക്കാരന്റെ അഭിനയം പൊളിച്ചടിക്കി ജിദ്ദ പൊലീസ്. ജോലി ചെയ്യുന്ന സ്ഥാപനത്തിന്റെ പണം പിടിച്ചുപറി സംഘം കവര്‍ന്നെന്നായിരുന്നു പരാതി. കണ്ണില്‍ പ്രത്യേക പദാര്‍ഥം സ്‌പ്രേ ചെയ്ത് 78,000 റിയാല്‍ കവര്‍ച്ച ചെയ്‌തെന്നായിരുന്നു എരിത്രിയക്കാരന്‍ പൊലീസിനെ അറിയിച്ചത്.

പ്രതിഫലം വാഗ്ദാനം നല്‍കി നാല് യെമന്‍ പൗരന്‍മാരാണ് എരിത്രിയക്കാരനുമായി ചേര്‍ന്ന് പണം തട്ടാന്‍ പദ്ധതി തയ്യാറാക്കിയതെന്ന് പൊലീസ് കണ്ടെത്തി. ഇവറെ അറസ്റ്റ് ചെയ്തതായി പോലീസ് അറിയിച്ചു. ചോദ്യം ചെയ്യലും ടെലിഫോണ്‍ രഖകളും ഉള്‍പ്പെടെ തെളിവ് ശേഖരിച്ച പൊലീസ് നിയമ നടപടി പൂര്‍ത്തിയാക്കുന്നത് കേസ് പബ്ലിക് പ്രോസിക്യൂഷന് കൈമാറി.

വാര്‍ത്തകള്‍ വാട്‌സ്‌ആപ്പില്‍ ലഭിക്കാന്‍ ലിങ്കില്‍ ക്ലിക്ക്‌ ചെയ്യൂ…
👇🏼

വാര്‍ത്തകള്‍ editor@sauditimesonline.com എന്ന വിലാസത്തില്‍ ഇമെയില്‍ ചെയ്യുക. വാര്‍ത്തകള്‍ അയക്കുന്നവര്‍ പേരും മൊബൈല്‍ നമ്പരും എഴുതാന്‍ മറക്കരുത്‌.

Scroll to Top