Sauditimesonline

neet
നീറ്റ് പരീക്ഷ ഇന്ന്: റിയാദില്‍ ഒരുക്കങ്ങള്‍ പൂര്‍ത്തിയായി

ലോജിസ്റ്റിക്‌സ് വിപണിയില്‍ മുന്നേറ്റം; കസ്റ്റംസ് ക്ലിയറന്‍സ് വേഗത്തില്‍

റിയാദ്: സൗദി അറേബ്യയിലേക്ക് ഇറക്കുമതി ചെയ്യുന്ന ഉത്പ്പന്നങ്ങള്‍ അതിവേഗം ക്ലിയറന്‍സ് നടത്താന്‍ സൗകര്യം ഒരുക്കിയിട്ടുണ്ടെന്ന് ഗതാഗത, ലോജിസ്റ്റിക് സര്‍വീസ് മന്ത്രി സ്വാലിഹ് അല്‍ ജാസിര്‍. ലോകത്ത് ഏറ്റവും മികച്ച തുറമുഖങ്ങളുടെ പട്ടികയില്‍ കിംഗ് അബ്ദുല്ല തുറമുഖം ഇടം നേടിയിട്ടുണ്ടെന്നും മന്ത്രി പറഞ്ഞു.

രാജ്യത്തെ തുറമുഖങ്ങള്‍ രാജ്യാന്തര നിലവാരത്തിലേക്ക് വളര്‍ന്നു. ലോകത്തെ ഏറ്റവും മികച്ച 370 തുറമുഖങ്ങളില്‍ സൗദി തുറമുഖങ്ങളും സ്ഥാനം പിടിച്ചിട്ടുണ്ട്. സക്കാത്ത്, ടാക്‌സ് ആന്റ് കസ്റ്റംസ് കോണ്‍ഫറന്‍സില്‍ സംസാരിക്കുകയായിരുന്നു മന്ത്രി സ്വാലിഹ് അല്‍ ജാസിര്‍.

ടാക്‌സ് ആന്റ് കസ്റ്റംസ് അതോറിറ്റിയുമായി വിവിധ മേഖലകയിലുളള സഹകരണം ലോജിസ്റ്റിക് സര്‍വീസ് രംഗത്ത് കൂടുതല്‍ വളര്‍ച്ച കൈവരിക്കാന്‍ സഹായിച്ചിട്ടുണ്ട്. വിവിധ വകുപ്പുകളുമായി ഏകോപനം നടത്തി ഇറക്കുമതി ക്ലിയറന്‍സ് വേഗത്തിലാക്കാന്‍ കഴിഞ്ഞിട്ടുണ്ടെന്നും മന്ത്രി പറഞ്ഞു.

അന്താരാഷ്ട്ര രംഗത്ത് തുറമുഖങ്ങളുടെ കാര്യക്ഷമതയില്‍ കിംഗ് അബ്ദുല്ല തുറമുഖത്തിന് എട്ടാം സ്ഥാനം നേടാന്‍ കഴിഞ്ഞു. രാജ്യത്തെ തുറമുഖങ്ങളുടെ കാര്യക്ഷമത ഉയര്‍ന്നതായി ലോക ബാങ്ക് സാക്ഷ്യപ്പെടുത്തിയിട്ടുണ്ട്.

അന്താരാഷ്ട്ര ലോജിസ്റ്റിക്‌സ് ഹബാക്കി രാജ്യത്തെ മാറ്റുന്നതിന് നിരവധി പദ്ധതികളാണ് നടപ്പിലാക്കുന്നത്. അന്താരാഷ്ട്ര കമ്പനികള്‍ ഉള്‍പ്പെ ൈ500റിലധികം ലോജിസ്റ്റിക് സ്ഥാപനങ്ങള്‍ക്ക് ലൈസന്‍സ് അനുവദിച്ചു. ഈ വര്‍ഷം അവസാനം ലോജിസ്റ്റിക് വിപണി 5700 കോടി റിയാലായി ഉയര്‍ത്താന്‍ കഴിയുമെന്നും മന്ത്രി പറഞ്ഞു.

വാര്‍ത്തകള്‍ വാട്‌സ്‌ആപ്പില്‍ ലഭിക്കാന്‍ ലിങ്കില്‍ ക്ലിക്ക്‌ ചെയ്യൂ…
👇🏼

വാര്‍ത്തകള്‍ editor@sauditimesonline.com എന്ന വിലാസത്തില്‍ ഇമെയില്‍ ചെയ്യുക. വാര്‍ത്തകള്‍ അയക്കുന്നവര്‍ പേരും മൊബൈല്‍ നമ്പരും എഴുതാന്‍ മറക്കരുത്‌.

Scroll to Top