Sauditimesonline

icf haji reception
എസ്.വൈ.എസ് ഹജ്ജ് സെല്‍ തീര്‍ത്ഥാടകര്‍ക്ക് സ്വീകരണം

പൊതുബോധം രൂപപ്പെടുന്ന സാമൂഹിക മാധ്യമങ്ങളില്‍ ഇടപെടണം: ഡോ. സരിന്‍

റിയാദ്: സാങ്കേതിക രംഗത്ത് ലോകം വിപ്ലവം സൃഷ്ടിക്കുന്ന പുതിയ കാലത്ത് സജ്ജരാകാന്‍ കെപിസിസി ഡിജിറ്റല്‍ മീഡിയ കണ്‍വീനര്‍ ഡോ. സരിന്‍ കോണ്‍ഗ്രസ്സ് പ്രവര്‍ത്തകരോട് ആഹ്വാനം ചെയ്തു. ഒ.ഐ.സി.സി പാലക്കാട് ജില്ല കമ്മറ്റി സംഘടിപ്പിച്ച ‘മീറ്റ് അപ്പ്-23’ പരിപാടിയില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.

ലോകമാകെ ചിതറിക്കിടക്കുന്നവര്‍ക്ക് ഒരുമിക്കാനുള്ള മൈതാനമാണ് ഡിജിറ്റല്‍ പ്ലാറ്റ്‌ഫോം. സമീപകാലത്തുണ്ടായ പ്രകൃതി ദുരന്തങ്ങളിലും കൊറോണ കാലത്തും പരസ്പരം താങ്ങാകാന്‍ സോഷ്യല്‍ മീഡിയ വഴി കഴിഞ്ഞത് ഇതിന് തെളിവാണ്. കവലകളിലും ചായക്കടകളിലും നടന്നിരുന്ന ചര്‍ച്ചകള്‍ ഇന്ന് നടക്കുന്നത് സോഷ്യല്‍ മീഡിയയലിലാണ്. പൊതുബോധം രൂപപ്പെട്ട് വരുന്ന ഇത്തരം ഇടങ്ങളില്‍ ശക്തമായി ഇന്ത്യന്‍ നാഷണല്‍ കോണ്‍ഗ്രസ്സിന്റെ ചരിത്രവും കാഴ്ചപ്പാടും പറയാന്‍ കഴിയണം. രാജ്യത്തെ കുറിച്ച് വ്യാജമായി പ്രചരിപ്പിക്കുന്ന ചരിത്രത്തെ പൊളിച്ചടുക്കാന്‍ പ്രവര്‍ത്തകര്‍ പ്രാപ്തരാകണമെന്നും അദ്ദേഹം പറഞ്ഞു.

മലസ് അല്‍മാസ് ഹാളില്‍ നടന്ന ചടങ്ങില്‍ ഒഐസിസി പാലക്കാട് ജില്ലാ പ്രസിഡണ്ട് ഫൈസല്‍ ബാഹസ്സന്‍ ആധ്യക്ഷ്യത വഹിച്ചു. സെന്‍ട്രല്‍ കമ്മറ്റി പ്രസിഡന്റ് കുഞ്ഞി കുമ്പള ഉദ്ഘാടനം ചെയ്തു. ഗ്ലോബല്‍ ചെയര്‍മാന്‍ ശങ്കരപ്പിള്ള കുമ്പളത്ത് മുഖ്യാതിഥിയായിരുന്നു.

ഗ്ലോബല്‍ കമ്മറ്റി ഭാരവാഹികളായ റസാക് പൂക്കോട്ടുംപാടം, റഷീദ് കുളത്തറ, നാഷണല്‍ ഭാരവാഹികളായ സിദ്ധിഖ് കല്ലുപറമ്പന്‍, സെന്‍ട്രല്‍ കമ്മറ്റി ജന. സെക്രട്ടറി അബ്ദുള്ള വല്ലാഞ്ചിറ, സെന്‍ട്രല്‍ ഭാരവാഹികളായ സലിം കളക്കര,നവാസ് വെള്ളിമാട്കുന്ന്, അഡ്വ. എല്‍ കെ അജിത്, അക്ബര്‍ വരിക്കോട്ടില്‍ എന്നിവരും പ്രസംഗിച്ചു.

ജില്ലാ പ്രസിഡന്റുമാരായ ബാലുക്കുട്ടന്‍,അമീര്‍ പട്ടണത്ത്,എം ടി ഹര്‍ഷദ്, ബഷീര്‍ കോട്ടയം, സുരേഷ് ശങ്കര്‍, നാദിര്‍ഷ, ഷാജി മഠത്തില്‍ എന്നിവര്‍ സന്നിഹിതരായിരുന്നു. സെന്‍ട്രല്‍ കമ്മറ്റി വൈസ് പ്രസിഡണ്ട് മുഹമ്മദലി മണ്ണാര്‍ക്കാട് സ്വാഗതവും അഡ്വ. വൈശാഖ് നന്ദിയും പറഞ്ഞു.

ജില്ലാ ഭാരവാഹികളായ രാജു പപ്പുള്ളി,ഹക്കീം പട്ടാമ്പി, കരീം ആലത്തൂര്‍, ഷഹീര്‍ കൊട്ടക്കാട്ടില്‍, റിയാസ് കരിമ്പുഴ, റഫീഖ് പട്ടാമ്പി, ഫാസില്‍, ഹാഷിം, സുലൈമാന്‍, മുഹമ്മദാലി പെരുവെമ്പ്, നിഹാസ് ശരീഫ് എന്നിവര്‍ നേതൃത്വം നല്‍കി.

വാര്‍ത്തകള്‍ വാട്‌സ്‌ആപ്പില്‍ ലഭിക്കാന്‍ ലിങ്കില്‍ ക്ലിക്ക്‌ ചെയ്യൂ…
👇🏼

വാര്‍ത്തകള്‍ editor@sauditimesonline.com എന്ന വിലാസത്തില്‍ ഇമെയില്‍ ചെയ്യുക. വാര്‍ത്തകള്‍ അയക്കുന്നവര്‍ പേരും മൊബൈല്‍ നമ്പരും എഴുതാന്‍ മറക്കരുത്‌.

Scroll to Top