Sauditimesonline

1 edapa
'എടപ്പ' അക്കാദമിക് എക്‌സലന്‍സ് അവാര്‍ഡ് സമ്മാനിച്ചു

സിജി അല്‍ ഖര്‍ജ് ചാപ്റ്റര്‍ പ്രവര്‍ത്തനം ആരംഭിച്ചു

അല്‍ ഖര്‍ജ്: സെന്റര്‍ ഫോര്‍ ഇന്‍ഫോര്‍മേഷന്‍ ആന്റ് ഗെഡന്‍സ് ഇന്ത്യ (സിജി) അല്‍ ഖര്‍ജ് ചാപ്റ്റര്‍ പ്രവര്‍ത്തനം ആരംഭിച്ചു. റൗള കോണ്‍ഫറന്‍സ് ഹാളില്‍ നടന്ന പരിപാടിയില്‍ ബോധവത്ക്കരണ ക്ലാസും നടന്നു.

പരിപാടി പ്രിന്‍സ് സത്താം ബിന്‍ അബ്ദുല്‍ അസീസ് യൂണിവേഴ്‌സിറ്റി അസോസിയേറ്റ് പ്രഫസര്‍ ഡോ.നാസിയ ചെന്നൈ ഉദ്ഘാടനം ചെയ്തു. സിജി അല്‍ ഖര്‍ജ് ചാപ്റ്റര്‍ ചെയര്‍മാനും അല്‍ ദോസരി പോളി ക്ലിനിക്ക് മെഡിക്കല്‍ ഓഫീസറുമായ ഡോ. നാസര്‍ അധ്യക്ഷത വഹിച്ചു. ചീഫ് കോഡിനേറ്റര്‍ അഷ്‌റഫ് കല്ലൂര്‍ ആമുഖ പ്രഭാഷണം നടത്തി. സിജി ഇന്റര്‍നാഷണല്‍ റിയാദ് ചാപ്റ്റര്‍ ചെയര്‍മാന്‍ നവാസ് റഷീദ് സിജിയുടെ പ്രവര്‍ത്തനങ്ങളും ലക്ഷ്യവും വിശദീകരിച്ചു. ശരിയായ പ്രഫഷന്‍ എങ്ങനെ തെരഞ്ഞെടുക്കാം എന്ന വിഷയം റിയാദ് ചാപ്റ്റര്‍ വൈസ് ചെയര്‍മാന്‍ മുസ്തഫ പൂക്കോത്ത് അവതരിപ്പിച്ചു. അഭിരുചി ടെസ്റ്റ്, അതിന്റ പ്രയോജനങ്ങള്‍ എന്നിവ കരിയര്‍ വിദഗ്ദന്‍ മുനീബ് ബി ച്ച് ക്ലാസെടുത്തു.

ബഷീര്‍ ഫവാരിസ് പ്രസംഗിച്ചു. അല്‍ ഖര്‍ജ് ചാപ്റ്റര്‍ വൈസ് ചെയര്‍മാനും പ്രിന്‍സ് സത്താം യൂണിവേഴ്‌സിറ്റി ലക്ചറുമായ ഡോ. മുഹമ്മദ് മുസ്തഫ സ്വാഗതവും ട്രഷറര്‍ സലീം മാണിതൊടി നന്ദിയും പറഞ്ഞു. ഷബീബ് കൊണ്ടോട്ടി, ഇഖ്ബാല്‍ അരീക്കാടന്‍ എന്നിവര്‍ നേതൃത്വം നല്‍കി.

വാര്‍ത്തകള്‍ വാട്‌സ്‌ആപ്പില്‍ ലഭിക്കാന്‍ ലിങ്കില്‍ ക്ലിക്ക്‌ ചെയ്യൂ…
👇🏼

വാര്‍ത്തകള്‍ editor@sauditimesonline.com എന്ന വിലാസത്തില്‍ ഇമെയില്‍ ചെയ്യുക. വാര്‍ത്തകള്‍ അയക്കുന്നവര്‍ പേരും മൊബൈല്‍ നമ്പരും എഴുതാന്‍ മറക്കരുത്‌.

Scroll to Top