Sauditimesonline

MULTI STOP BUS
മദീനയില്‍ മള്‍ട്ടി-സ്‌റ്റോപ്പ് ടൂറിസ്റ്റ് ബസ്; സ്വകാര്യ നിക്ഷേപകര്‍ക്ക് അവസരം

ക്രിയേറ്റീവ് ഫോറം പ്രീമരിറ്റല്‍ വര്‍ക്ക് ഷോപ്പ്

റിയാദ്: വൈവാഹിക ജീവിതത്തിലേക്ക് കാലൂന്നുന്ന യുവതീയുവാക്കള്‍ക്കായി റിയാദ് ക്രിയേറ്റിവ് ഫോറം പ്രീമരിറ്റല്‍ വര്‍ക്ക് ഷോപ്പ് സംഘടിപ്പിച്ചു. ഡോ. ജൗഹര്‍ മുനവ്വിര്‍, അബ്ദുറഷീദ് കുട്ടമ്പൂര്‍ എന്നിവര്‍ നേതൃത്വം നല്‍കി. ആറാമത് ഇന്‍സ്‌പെയര്‍ സംഗമത്തിന്റെ ഭാഗമായി പ്രസംഗ പരിശീലന ക്യാമ്പ്, വിവിധ മതവിഭാഗങ്ങളില്‍ പെടുന്ന സഹോദരങ്ങള്‍ക്കായി റിയാദ് നിച്ച് ഓഫ് ട്രൂത്ത് സംഘടിപ്പിച്ച സ്‌നേഹസംഗമം, ആര്‍. ഐ. സി. സി ക്ക് കീഴില്‍ പ്രവര്‍ത്തിക്കുന്ന അഞ്ചു വിദ്യാഭ്യാസ സ്ഥാപനങ്ങളിലെ അധ്യാപകര്‍ക്കായി ത്രിദിന ടീച്ചേഴ്‌സ് ട്രൈനിംഗ് ക്യാമ്പ്, സ്‌കൂള്‍ വിദ്യാര്‍ത്ഥികള്‍ക്കായി ടീനേജ് വര്‍ക്ക്‌ഷോപ്പ്, മാധ്യമപ്രവര്‍ത്തകരുമായി നടത്തിയ മീഡിയ ഓപ്പണ്‍ ഫോറം തുടങ്ങിയ പരിപാടികളും നടന്നു.

ഷാനിദ് കോഴിക്കോട്, അബ്ദുല്ലത്തീഫ് കടുങ്ങല്ലൂര്‍, സല്‍മാനുല്‍ ഫാരിസ് കിനാലൂര്‍, ആരിഫ് മുഹമ്മദ് ഖാന്‍, അജ്മല്‍ കള്ളിയന്‍, നബീല്‍ പയ്യോളി, യാസര്‍ അറഫാത്ത്, ശിഹാബ് മണ്ണാര്‍ക്കാട്, മുനീര്‍ പാപ്പാട്ട്, ഷഹന പെരുമ്പാവൂര്‍, സുനീറ കടുങ്ങല്ലൂര്‍, സബീഹ വാഴക്കാട് എന്നിവര്‍ നേതൃത്വം നല്‍കി.

റമദാനിനെ സ്വാഗതം ചെയ്തുകൊണ്ട് സംഘടിപ്പിച്ച അഹ്‌ലന്‍ റമദാന്‍ പരിപാടിയില്‍ ശൈഖ് യാസര്‍ മുഹമ്മദ് അല്‍ഹികമി, സഅഫര്‍ സ്വാദിഖ് മദീനി എന്നിവര്‍ ക്ലാസ്സെടുത്തു. അഷ്‌റഫ് രാമനാട്ടുകര സ്വാഗതവും മുസ്തഫ സ്വലാഹി നന്ദിയും പറഞ്ഞു.

വാര്‍ത്തകള്‍ വാട്‌സ്‌ആപ്പില്‍ ലഭിക്കാന്‍ ലിങ്കില്‍ ക്ലിക്ക്‌ ചെയ്യൂ…
👇🏼

വാര്‍ത്തകള്‍ editor@sauditimesonline.com എന്ന വിലാസത്തില്‍ ഇമെയില്‍ ചെയ്യുക. വാര്‍ത്തകള്‍ അയക്കുന്നവര്‍ പേരും മൊബൈല്‍ നമ്പരും എഴുതാന്‍ മറക്കരുത്‌.

Scroll to Top