Sauditimesonline

LULU ALEEM
വിധിയുടെ വഴിയില്‍ തളര്‍ന്നു, ഒടുവില്‍ യൂസഫലിയുടെ തണലില്‍ നാടണഞ്ഞ് അലീം

ദമാം മാപ്‌സ് സമ്മര്‍ ഫെസ്റ്റ് സമാപിച്ചു

ദമാം: മാവൂര്‍ ഏരിയാ പ്രവാസി സംഘം (മാപ്‌സ്) ദമാം ചാപ്റ്റര്‍ സംഘടിപ്പിച്ച സമ്മര്‍ ഫെസ്റ്റ് സമാപിച്ചു. മാപ്‌സിന്റെ വനിതാ വിഭാഗം ഒരുക്കിയ ഭക്ഷ്യമേളയോടെയാണ് പരിപാടി ആരംഭിച്ചത്. കിഴക്കന്‍ പ്രവിശ്യയിലെ നാല് ടീമുകള്‍ അണിനിരന്ന ഫുട്‌ബോള്‍ മത്സരം നടന്നു. മത്സരത്തില്‍ മൂന്നിനെതിരെ നാല് ഗോളുകള്‍ക്ക് കോബാര്‍ എഫ്‌സിയെ പരാജയപ്പെടുത്തി ദമാം എഫ്‌സി വിജയിച്ചു. മുഹമ്മദ് കുട്ടി മാവൂര്‍, ബഷീര്‍ ബാബു കൂളിമാട് എന്നിവര്‍ കളിക്കാരുമായി പരിചയപെട്ടു. നൗഷാദ് മൊട്ട സിറാജ് മാവൂര്‍ എന്നിവര്‍ മത്സരങ്ങള്‍ നിയന്ദ്രിച്ചു. കുട്ടികളുടെ കലാ മത്സരങ്ങള്‍ക്ക് ജംഷിദ ഷമീര്‍, റോസ്‌ന നൗഷാദ് എന്നിവര്‍ നേതൃത്വം നല്‍കി.

ശ്രീലങ്കയില്‍ ഭീകര ആക്രമണത്തില്‍ കൊല്ലപ്പെട്ടവരോടുള്ള ആദരസൂചകമായി മൗന പ്രാര്‍ത്ഥന നടത്തി. മാവൂര്‍ പെയിന്‍ പാലീയേറ്റീവിന് വേണ്ടിയുള്ള ഫണ്ട് സമാഹരണം വിജയിപ്പിക്കാന്‍ തീരുമാനിച്ചു. സാംസ്‌കാരിക സമ്മേളനത്തില്‍ നൗഷാദ് മാവൂര്‍ അധ്യക്ഷത വഹിച്ചു. മുഹമ്മദ് കുട്ടി മാവൂര്‍ ഉദ്ഘാടനം ചെയ്തു. സഹല്‍ സലീം സ്വാഗതവും ദീപക് ചെറൂപ്പ നന്ദിയും പറഞ്ഞു.

സമദ് മാവൂര്‍, അലി അബുസുല്‍ത്താന്‍, ഷമീര്‍ വെള്ളലശ്ശേരി, ജവാദ് മാവൂര്‍, ഉസ്മാന്‍ താത്തൂര്‍, അഫ്‌സല്‍ അലി, ജൈസല്‍ മാവൂര്‍ എന്നിവര്‍ നേതൃത്വം നല്‍കി. കുട്ടികളുടെ കലാപരിപാടികള്‍ക്ക് അസ സഹല്‍, ഗായത്രി ദീപക്, നാഫി അഹമ്മദ് നെജാദ്, നൗറിഷ, ഗാഥ, നസീഹ്, ഫൈഹ, റയാന്‍, നാദി, നാസിഹ്, സജാദ് അലി, നജാ ഫാത്തിമ, റിഷാന്‍ എന്നിവര്‍ പങ്കെടുത്തു. ഇശല്‍ സന്ധ്യ ബാപ്പു തേഞ്ഞിപ്പലം ഉല്‍ഘടനം ചെയ്തു. സല്‍മാന്‍ മാവൂര്‍, ശബാബ് മാവൂര്‍, റോസ്‌ന നൗഷാദ്., ഷമീര്‍ നചായില്‍. നവാസ് മാവൂര്‍, നൗഷാദ് മാവൂര്‍ എന്നിവര്‍ ഗാനം ആലപിച്ചു.

വാര്‍ത്തകള്‍ വാട്‌സ്‌ആപ്പില്‍ ലഭിക്കാന്‍ ലിങ്കില്‍ ക്ലിക്ക്‌ ചെയ്യൂ…
👇🏼

വാര്‍ത്തകള്‍ editor@sauditimesonline.com എന്ന വിലാസത്തില്‍ ഇമെയില്‍ ചെയ്യുക. വാര്‍ത്തകള്‍ അയക്കുന്നവര്‍ പേരും മൊബൈല്‍ നമ്പരും എഴുതാന്‍ മറക്കരുത്‌.

Scroll to Top