Sauditimesonline

watches

പ്രവാസി പുനരധിവാസം കേന്ദ്രം നടപ്പിലാക്കണം: കേളി ഏരിയാ സമ്മേളനം.

റിയാദ്: തിരിച്ചു വരുന്ന പ്രവാസികളുടെ പുനരധിവാസത്തിനായി കേന്ദ്ര സര്‍ക്കാറിന്റെ നേതൃത്വത്തില്‍ ക്ഷേമപദ്ധതികള്‍ നടപ്പിലാക്കണമെന്ന് കേളി കലാസാംസ്‌കാരിക വേദി റൗദ ഏരിയ ഏഴാമത് സമ്മേളനം ആവശ്യപ്പെട്ടു.

പ്രവാസികളുടെ പ്രശ്‌നങ്ങള്‍ക്ക് മുന്തിയ പരിഗണന നല്‍കി പദ്ധതികള്‍ ആവിഷ്‌കരിക്കുന്ന സംസ്ഥാന സര്‍ക്കാറിന്റെ പ്രവാസി ക്ഷേമ പെന്‍ഷന്‍ പദ്ധതികള്‍ക്ക് കേന്ദ്ര സര്‍ക്കാര്‍ സാമ്പത്തിക സഹായം നല്‍കണം . വിദേശരാജ്യങ്ങളിലേക്ക് തൊഴില്‍ തേടി പോവുന്നവര്‍ക്ക് സുരക്ഷിതമായി തൊഴില്‍ എടുത്ത് നാട്ടില്‍ തിരിച്ചെത്തുന്നതുവരെ നിയമപരമായ സുരക്ഷയും സംരക്ഷണവും ലഭിക്കുന്ന തരത്തില്‍ ശക്തമായ കുടിയേറ്റ നിയമം നടപ്പിലാക്കണമെന്നും കേളി ആവശ്യപ്പെട്ടു. ഗള്‍ഫ് രാജ്യങ്ങളില്‍ വീട്ടുവേലക്കാരായി നിരവധി സ്ത്രീകള്‍ തൊഴിലെടുക്കുന്നുണ്ട്. തൊഴിലിടങ്ങളില്‍ നിരന്തരം കടുത്ത ചൂഷണങ്ങള്‍ക്കും പീഡനങ്ങള്‍ക്കും വിധേയരാകുന്ന ഇത്തരക്കാര്‍ക്ക് യാതൊരുവിധ തൊഴില്‍ സംരക്ഷണവും ലഭിക്കുന്നില്ല. സ്ത്രീ തൊഴിലാളികള്‍ ഉള്‍പ്പെടെയുള്ളവരുടെ സംരക്ഷണം ഉറപ്പ് വരുത്തുന്നരീതിയില്‍ കുടിയേറ്റ നിയമങ്ങള്‍ സമഗ്രമായി പരിഷ്‌കരിക്കണം. പ്രവാസി പുനരധിവാസ പ്രവര്‍ത്തനങ്ങള്‍ ശക്തിപ്പെടുത്താനും അടിയന്തരമായ ഇടപെടലുകള്‍ കേന്ദ്രസര്‍ക്കാരിന്റെ ഭാഗത്തുനിന്നും ഉണ്ടാകണമന്നും സമ്മേളനം അംഗീകരിച്ച പ്രമേയം ആവശ്യപ്പെട്ടു.

സൈമണ്‍ ബ്രിട്ടോ നഗറില്‍ നടന്ന സമ്മേളനം നവോദയ ദമ്മാം മുഖ്യരക്ഷാധികാരി സമിതി അംഗം രഞ്ജിത്ത് വടകര ഉദ്ഘാടനം ചെയ്തു.

ഷാജഹാന്‍, ഒ.രമേശന്‍ , സുരേഷ് ലാല്‍ (പ്രസീഡിയം), ഗോപിനാഥന്‍, അബ്ദുള്‍ അസീസ്സ്, സതീഷ്‌കുമാര്‍ (സ്റ്റിയറിംഗ്), ബിജി തോമസ്, ഷബീബ് ബാപ്പു (മിനുട്ട്‌സ്) സുനില്‍ സുകുമാരന്‍, പി. പി സലിം , ദിലീപ് കുമാര്‍ (പ്രമേയം), സലാവുദീന്‍, രാധാകൃഷ്ണന്‍ (ക്രഡന്‍ഷ്യല്‍) എന്നിവര്‍ സബ് കമ്മിറ്റികളുടെ ചുമതലകള്‍ നിര്‍വ്വഹിച്ചു. സതീഷ് കുമാര്‍ രക്തസാക്ഷി പ്രമേയവും, ഒ. രമേശന്‍ അനുശോചന പ്രമേയവും അവതരിപ്പിച്ചു. ഏരിയാ സെക്രട്ടറി അബ്ദുള്‍ അസീസ്സ് പ്രവര്‍ത്തന റിപ്പോര്‍ട്ടും സതീഷ്‌കുമാര്‍ വരവ്ചിലവും, ട്രഷറര്‍ വര്‍ഗീസ് സംഘടനാ റിപ്പോര്‍ട്ടും അവതരിപ്പിച്ചു. പ്രതിനിധികളുടെ ചര്‍ച്ചയ്ക്ക് അബ്ദുള്‍ അസീസ്സ്, സതീഷ്‌കുമാര്‍, ഷൌക്കത്ത് നിലമ്പൂര്‍, സതീഷ് കുമാര്‍ എന്നിവര്‍ മറുപടി പറഞ്ഞു.

പുതിയ ഭാരവാഹികളായി ഷാജഹാന്‍ (പ്രസിഡണ്ട്) അബ്ദുള്‍ അസീസ്സ് (സെക്രട്ടറി) സതീഷ്‌കുമാര്‍ (ട്രഷറര്‍) എന്നിവരെ തിരഞ്ഞെടുത്തു.

Leave a Comment

Your email address will not be published. Required fields are marked *

Scroll to Top