Sauditimesonline

watches

റൊട്ടിയില്‍ ഉപ്പ് കുറക്കണമെന്ന് സൗദി ഫുഡ് ആന്റ് ഡ്രഗ് അതോറിറ്റി


റിയാദ്: ബേക്കറി ഉല്‍പ്പന്നങ്ങളില്‍ ഉപയോഗിക്കാവുന്ന ഉപ്പിന്റെ അളവ് സംബന്ധിച്ച് സൗദി ഫുഡ് ആന്റ് ഡ്രഗ് അതോറിറ്റി മാര്‍ഗ നിര്‍ദേശം പുറപ്പെടുവിച്ചു. ലോകാരോഗ്യ സംഘടനയുടെ വ്യവസ്ഥകള്‍ക്ക് വിധേയമായാണ് പുതിയ നിര്‍ദേശം.
നൂറു ഗ്രാം ബേക്കറി ഉല്‍പ്പന്നങ്ങളില്‍ പരമാവധി ഒരു ഗ്രാം ഉപ്പ് ചേര്‍ക്കാനാണ് അനുമതിയുളളത്. ഒരു ദിവസം മാത്രം കാലാവധിയുളള റൊട്ടികള്‍ക്കും ഇത് ബാധകമാണ്. രാജ്യത്തെ ഉല്‍പ്പാദകരും ഇറക്കുമതിക്കാരും പുതിയ മാര്‍ഗ നിര്‍ദേശം കര്‍ശനമായി പാലിക്കണമെന്ന് സൗദി ഫുഡ് ആന്റ് ഗ്രഡ് അതോറിറ്റി ആവശ്യപ്പെട്ടു. ഉപ്പിന്റെ അമിത ഉപയോഗം ആരോഗ്യത്തിന് ഹാനികരമാണ്. കൂടുതല്‍ ഉപ്പിന്റെ അംശം ശരീരത്തിലെത്തുന്നത് ഹൃദ്രോഗം, രക്തസമ്മര്‍ദം എന്നിവ ഉള്‍പ്പെടെ വിവിധ രോഗങ്ങള്‍ക്ക് കാരണമാകും. ഈ സാഹചര്യത്തിലാണ് ഉപ്പ് നിയന്ത്രിക്കുന്നതിന് നടപടി ആരംഭിച്ചത്.
നിത്യോപയോഗ സാധനമായ ഖുബ്‌സ് അഥവാ റൊട്ടി ഉല്‍പ്പാദിപ്പിക്കുന്ന രാജ്യത്തെ മുഴുവന്‍ കേന്ദ്രങ്ങളിലും നഗരസഭയുടെ സഹകരണത്തോടെ ഫുഡ് ആന്റ് ഡ്രഗ് അതോറിറ്റി ബോധവല്‍ക്കരണ പരിപാടി ആരംഭിച്ചിട്ടുണ്ട്. റൊട്ടിയിലെ ഉപ്പിന്റെ അളവ് പരിശോധിക്കുന്നതിന് ജീവനക്കാര്‍ക്ക് പരിശീലനവും നല്‍കുന്നുണ്ട്. ബോധവല്‍ക്കരണത്തിന്റെ ഭാഗമായി വിവിധ ഭാഷകളില്‍ പോസ്റ്ററുകളും ലഘുലേഖകളും വിതരണം ചെയ്യുന്നുണ്ടെന്നും ഫുഡ് ആന്റ് ഡ്രഗ് അതോറിറ്റി അറിയിച്ചു.

Leave a Comment

Your email address will not be published. Required fields are marked *

Scroll to Top