നൗഫല്‍ പാലക്കാടന്‍

റിയാദ്: ലോകത്തിലെ ഏറ്റവും വലിയ എണ്ണ കമ്പനികളില്‍ ഒന്നായ സൗദി അരാംകോയുടെ ഓഹരി വാങ്ങാന്‍ മലയാളികളും സജീവം. ആയിരക്കണക്കിന് വിദേശികള്‍ ഓഹരി നേടാന്‍ പണമടച്ചു. ഇവര്‍ അപേക്ഷ നല്‍കി കാത്തിരിക്കുകയാണ്. മൂന്ന് ബില്യണ്‍ ഓഹരികളാണ് ആദ്യം വിപണിയിലെത്തിക്കുന്നത്. വ്യക്തികള്‍ക്ക് ഈ മാസം 28 വരെയും കമ്പനികള്‍ക്ക് ഡിസംബര്‍ നാലുവരെയും ഓഹരികള്‍ക്കായി അപേക്ഷ നല്‍കാം.
എന്‍ സി ബി, സൗദി ബ്രിട്ടീഷ് ബാങ്ക്, സൗദി അമേരിക്കാന്‍ ബാങ്ക്, സൗദി ഇന്‍വെസ്റ്റ്‌മെന്റ് ബാങ്ക്, അറബ് നാഷണല്‍ ബാങ്ക്, ബാങ്ക് അല്‍ ബിലാദ്, ബാങ്ക് അല്‍ അവ്വല്‍, അല്‍ റിയാദ് ബാങ്ക്, അല്‍ ജസീറ ബാങ്ക്, ബാങ്ക് സൗദി ഫ്രാന്‍സി, അല്‍ റാജി ബാങ്ക്, ബാങ്ക് അല്‍ ഇന്‍മാ, ഗള്‍ഫ് ഇന്‍വെസ്റ്റ്‌മെന്റ് ബാങ്ക് എന്നീ ബാങ്കുകളില്‍ അക്കൗണ്ടുള്ളവര്‍ക്ക് പണമടച്ച് ഓഹരിക്കായി അപേക്ഷ സമര്‍പ്പിക്കാം. ഷെയര്‍ ഒന്നിന് 32 സൗദി റിയാലാണ് നിലവിലെ വില. പത്ത് ഷെയറിന്റെ മള്‍ട്ടിപ്പിളായി എത്ര ഷെയറിന് വേണമെങ്കിലും അപേക്ഷിക്കാം.
ഓണ്‍ലൈന്‍ ബാങ്കിങ്ങില്‍ ഇന്‍വെസ്റ്റ് എന്ന ഒപ്ഷന്‍നില്‍ ഐപിഒ സര്‍വീസ് തിരഞ്ഞെടുക്കുക. ആവശ്യമായ ഷെയറിന്റെ എണ്ണം നല്‍കി പണം ട്രാന്‍സ്ഫര്‍ ചെയ്യുക. ഓണ്‍ലൈന്‍ ബാങ്കിങ് സംവിധാനം ഇല്ലാത്തവര്‍ക്ക് എ ടി എം മെഷീന്‍ വഴിയും ഓഹരിക്ക് അപേക്ഷിക്കാം. കാര്‍ഡ് സസൈ്വപ് ചെയ്തതിന് ശേഷം മറ്റു സേവനങ്ങള്‍ എന്ന വിഭാഗത്തില്‍ ഐപിഒ സര്‍വീസ് സെലക്ട് ചെയ്യുക. ഇവിടെ അരാംകോ ഷെയര്‍ സ്‌ക്രീനില്‍ രേഖപ്പെടുത്തിയിട്ടുണ്ട്. വാങ്ങാന്‍ ഉദ്ദേശിക്കുന്ന ഷെയറിന്റെ എണ്ണം നല്‍കിയാല്‍ ഷെയര്‍ ഒന്നിന് 32 റിയാല്‍ പ്രകാരമുള്ള ആകെ തുക സ്‌ക്രീനില്‍ തെളിയും. മുന്നോട്ട് പോകാന്‍ അനുമതി നല്‍കുന്നതോടെ അപേക്ഷയുടെ നടപടി ക്രമങ്ങള്‍ പൂര്‍ത്തിയാകും. എ ടി എം മെഷീനില്‍ നിന്നു റഫറന്‍സ് നമ്പറും ആപ്ലിക്കേഷന്‍ സീക്വന്‍സ് നമ്പറും രേഖപ്പെടുത്തിയ ബാങ്ക് സ്ലിപ്പ് ലഭിക്കും. ഇതിന് ശേഷം ആരാംകോ അപേക്ഷ സ്വീകരിച്ചാലും ഇല്ലെങ്കിലും മൊബൈല്‍ സന്ദേശം വഴി അറിയിപ്പ് ലഭിക്കും. അപേക്ഷ സ്വീകരിക്കാത്ത സാഹചര്യത്തില്‍ നിശ്ചിത ദിവസത്തിനകം അടച്ച പണം അതേ അക്കൗണ്ടിലേക്ക് തിരികെ ലഭിക്കും.
വാര്‍ത്തകള്‍ വാട്‌സ്‌ആപ്പില്‍ ലഭിക്കാന്‍ ലിങ്കില്‍ ക്ലിക്ക് ചെയ്യൂ…
വാര്‍ത്തകള്‍ editor@sauditimesonline.com എന്ന വിലാസത്തില്‍ ഇമെയില്‍ ചെയ്യുക. വാര്‍ത്തകള്‍ അയക്കുന്നവര്‍ പേരും മൊബൈല്‍ നമ്പരും എഴുതാന്‍ മറക്കരുത്.






