Sauditimesonline

HORMUZ
നടുക്കടലില്‍ വീണ്ടും ആക്രമണം: 28 ഇന്ത്യന്‍ നാവികര്‍ സുരക്ഷിതര്‍; കടലില്‍ കുടുങ്ങിയത് 6000 നാവികരെന്ന് യുഎന്‍

പ്രവാസി മനസ്സിന്റെ ആത്മസംഘര്‍ഷങ്ങളുമായി ‘ഞാനെഴുതിയ കത്തുകള്‍’

ദമ്മാം: വ്യവസായ പ്രമുഖന്‍ മുരളി ഊട്ടുകളത്തിന്റെ ‘ഞാനെഴുതിയ കത്തുകള്‍’ ഗസല്‍ ഡോക്യൂ ആല്‍ബത്തിന്റെ ഫസ്റ്റ് ലുക്ക് പോസ്റ്റര്‍ പ്രകാശനവും പ്രിവ്യൂ ഷോയുടെ സ്വിച്ച് ഓണ്‍ കര്‍മ്മവും ഗാനരചയിതാവും തിരക്കഥാകൃത്തുമായ ഷിബു ചക്രവര്‍ത്തി നിര്‍വഹിച്ചു.

ദമ്മാം റോസ് ഗാര്‍ഡന്‍ റെസ്റ്ററന്റ് ഓഡിറ്റോറിയത്തില്‍ നടന്ന ചടങ്ങില്‍ കിഴക്കന്‍ പ്രവിശ്യയിലെ പ്രമുഖരുടെ സാന്നിധ്യത്തിലാണ് ബിഗ് സ്‌ക്രീനില്‍ പ്രിവ്യൂ ഷോ സംഘടിപ്പിച്ചത്. സാഹിത്യകാരന്‍ ശിഹാബുദ്ദീന്‍ പൊയ്ത്തുംകടവിന്റെ വരികള്‍ക്ക് ജേക്കബ് തോമസാണ് സംഗീതം നല്‍കി്. അശോകന്‍ ഐറണിയാണ് ഗസല്‍ ആലപിച്ചത്.

പ്രവാസജീവിതം അവസാനിപ്പിച്ചു നാട്ടിലെത്തുമ്പോള്‍ ഒറ്റപ്പെട്ടുപോകുന്ന മനുഷ്യന്റെ ആത്മസംഘര്‍ഷങ്ങളും, ഓര്‍മ്മകളിലൂടെയുള്ള തിരിച്ചുപോക്കുമാണ് ‘ഞാനെഴുതിയ കത്തുകള്‍’ എന്ന ഡോക്യൂ ഫിക്ഷനിലൂടെ സംവിധായകന്‍ ഷനീബ് അബൂബക്കര്‍ ദൃശ്യവല്‍ക്കരിക്കുന്നത്. മാലിക് മഖ്ബൂല്‍, നജ്മുസമാന്‍, മിന്റു അഭിലാഷ് എന്നിവരാണ് പ്രധാന വേഷങ്ങളില്‍ അഭിനയിച്ചിരിക്കുന്നത്. നിഖില്‍ മുരളീധരന്‍, സുരേഷ് ആലപ്പി എന്നിവര്‍ ഛായാഗ്രഹണവും ഹരീഷ് എഡിറ്റിങ്ങും നിര്‍വഹിച്ചു.

നിര്‍മാതാവ് മുരളി ഊട്ടുകളം, മാധ്യമപ്രവര്‍ത്തകന്‍ സാജിദ് ആറാട്ടുപുഴ, സാംസ്‌കാരിക പ്രവര്‍ത്തക ഡോ. സിന്ധു ബിനു, ചലച്ചിത്ര നിര്‍മാതാവ് ജേക്കബ് ഉതുപ്, നോവലിസ്റ്റ് മുഷാല്‍ തഞ്ചേരി, ഹുസ്സൈന്‍ ചമ്പോളില്‍, ബിജു പൂതക്കുളം, ബിനു പുരുഷോത്തമന്‍, മുരളീധരന്‍, ആസിഫ് താനൂര്‍, ജോയ് തോമസ് എന്നിവര്‍ പങ്കെടുത്തു.

വാര്‍ത്തകള്‍ വാട്‌സ്‌ആപ്പില്‍ ലഭിക്കാന്‍ ലിങ്കില്‍ ക്ലിക്ക്‌ ചെയ്യൂ…
👇🏼

വാര്‍ത്തകള്‍ editor@sauditimesonline.com എന്ന വിലാസത്തില്‍ ഇമെയില്‍ ചെയ്യുക. വാര്‍ത്തകള്‍ അയക്കുന്നവര്‍ പേരും മൊബൈല്‍ നമ്പരും എഴുതാന്‍ മറക്കരുത്‌.

Scroll to Top