Sauditimesonline

KRI POSTER
കൃപ മെറിറ്റ് അവാര്‍ഡ് ദാനവും കുടുംബസംഗമവും 5ന്

റിയാദിലും ‘ഓപ്പറേഷന്‍ തൂഫാന്‍’; സര്‍ക്കാര്‍ ഉദ്യോഗസ്ഥനടക്കം 22 പേര്‍ കസ്റ്റഡിയില്‍

റിയാദ്: തലസ്ഥാനമായ റിയാദ് കേന്ദ്രീകരിച്ച് വന്‍ മയക്കുമരുന്ന് ശൃംഖലയെ ആഭ്യന്തര മന്ത്രാലയം തകര്‍ത്തു. സൂക്ഷ്മമായ നിരീക്ഷണങ്ങള്‍ക്കൊുെവിലാണ് 22 അംഗ സംഘത്തെ സുരക്ഷാ സേന അറസ്റ്റ് ചെയ്തു. പിടിയിലായവരില്‍ ഒരാള്‍ രാജ്യത്തെ നഗര പാര്‍പ്പിട കാര്യ മന്ത്രാലയം ഉദ്യോഗസ്ഥനാണ്.

രഹസ്യവിവരത്തിന്റെ അടിസ്ഥാനത്തില്‍ സുരക്ഷാ ഏജന്‍സികള്‍ നടത്തിയ പരിശോധനകളിലാണ് പ്രതികള്‍ കുടുങ്ങിയത്. അറസ്റ്റിലായവരില്‍ 19 പേരും സ്വദേശി പൗരന്മാരാണ്. ഇവര്‍ക്ക് പുറമെ അതിര്‍ത്തി സുരക്ഷാ നിയമം ലംഘിച്ച് രാജ്യത്തേക്ക് അനധികൃതമായി കടന്ന എത്യോപ്യന്‍ സ്വദേശി, മൊറോക്കന്‍ വംശജയായ വിദേശ വനിത, യമന്‍ സ്വദേശി എന്നിവരും ക്രിമിനല്‍ ശൃംഖലയിലെ കണ്ണികളാണെന്ന് കണ്ടെത്തി.

അറസ്റ്റിലായ പ്രതികള്‍ക്കെതിരെ പ്രാഥമിക നിയമനടപടികള്‍ സ്വീകരിച്ച ശേഷം കേസ് പബ്ലിക് പ്രോസിക്യൂഷന് കൈമാറിയതായി ആഭ്യന്തര മന്ത്രാലയം അറിയിച്ചു. മയക്കുമരുന്ന് മാഫിയയിലൂടെ രാജ്യത്തിന്റെ യുവതലമുറയെയും സുരക്ഷയെയും ലക്ഷ്യമിടുന്ന കുറ്റകൃത്യങ്ങള്‍ക്കെതിരെ സുരക്ഷാ ഏജന്‍സികള്‍ അതീവ ജാഗ്രതയിലാണ്. രാജ്യത്തിന്റെ സുരക്ഷിതത്വവും സമാധാനവും തകര്‍ക്കാന്‍ ശ്രമിക്കുന്നവര്‍ക്കെതിരെ വിട്ടുവീഴ്ചയില്ലാത്ത നിയമനടപടി സ്വീകരിക്കുമെന്നും മന്ത്രാലയം മുന്നറിയിപ്പ് നല്‍കി.

വാര്‍ത്തകള്‍ വാട്‌സ്‌ആപ്പില്‍ ലഭിക്കാന്‍ ലിങ്കില്‍ ക്ലിക്ക്‌ ചെയ്യൂ…
👇🏼

വാര്‍ത്തകള്‍ editor@sauditimesonline.com എന്ന വിലാസത്തില്‍ ഇമെയില്‍ ചെയ്യുക. വാര്‍ത്തകള്‍ അയക്കുന്നവര്‍ പേരും മൊബൈല്‍ നമ്പരും എഴുതാന്‍ മറക്കരുത്‌.

Scroll to Top