Sauditimesonline

riyadh tallkies
ഡോ. സുഹേല്‍ അജാസ് ഖാന് റിയാദ് ടാക്കിസ് യാത്രയയപ്പ്

കൃപ മെറിറ്റ് അവാര്‍ഡ് ദാനവും കുടുംബസംഗമവും 5ന്

റിയാദ്: കായംകുളം റിയാദ് പ്രവാസി അസോസിയേഷന്‍ (കൃപ) മെറിറ്റ് അവാര്‍ഡ് ദാനവും കുടുംബസംഗമവും ജൂലൈ 5ന് കായംകുളത്ത് നടക്കും. സി.ഡി നെറ്റ് ഓഡിറ്റോറിയത്തില്‍ വൈകിട്ട് 5ന് എക്‌സൈസ് സഹകരണ വകുപ്പ് മന്ത്രി അഡ്വ. എം ലിജു ഉദ്ഘാടനം ചെയ്യും.

എസ്.എസ്.എല്‍.സി, പ്ലസ് ടു, ബിരുദ പരീക്ഷകളില്‍ ഉന്നതവിജയം നേടിയ കൃപ അംഗങ്ങളുടെ മക്കള്‍ക്കുള്ള പുരസ്‌കാരങ്ങള്‍ മന്ത്രി വിതരണം ചെയ്യും. കായംകുളം നഗരസഭാ ചെയര്‍മാന്‍ ശരത് ലാല്‍ ബെല്ലാരി ചികിത്സാസഹായ വിതരണം നിര്‍വഹിക്കും. സംസ്ഥാന സര്‍ക്കാര്‍ നടത്തുന്ന ‘തൂഫാന്‍’ ലഹരിവിരുദ്ധ പരിപാടിയെ പിന്തുണച്ച് ലഹരിവിരുദ്ധ പ്രതിജ്ഞയും നടക്കും. ചലച്ചിത്ര താരം യവനിക ഗോപാലകൃഷ്ണന്‍, നഗരസഭാ പ്രതിപക്ഷ നേതാവ് കേശുനാഥ്, വിവിധ രാഷ്ട്രീയ സാമൂഹിക സാംസ്‌കാരിക രംഗങ്ങളിലെ പ്രമുഖര്‍ പങ്കെടുക്കും.

പരിപാടികള്‍ക്ക് കൃപ ചെയര്‍മാന്‍ ഷൈജു നമ്പലശേരി, പ്രസിഡന്റ് ഇസ്ഹാഖ് ലവ്‌ഷോര്‍, വൈസ് പ്രസിഡന്റ് രഞ്ജിത്ത്, ഉപദേശക സമിതി അംഗം ബഷീര്‍ കോയിക്കലേത്ത്, മുന്‍ പ്രവാസികളായ കൃപ അംഗങ്ങള്‍ എന്നിവര്‍ നേതൃത്വം നല്‍കുമെന്ന് ഭാരവാഹികളായ ഷിബു ഉസ്മാന്‍, സൈഫ് കൂട്ടുങ്കല്‍, ഷാജി പി.കെ, കബീര്‍ മജീദ്, ഷബീര്‍ വരിക്കപ്പള്ളി, കെ.ജെ. റഷീദ് എന്നിവര്‍ വാര്‍ത്താക്കുറില്‍ അറിയിച്ചു.

വാര്‍ത്തകള്‍ വാട്‌സ്‌ആപ്പില്‍ ലഭിക്കാന്‍ ലിങ്കില്‍ ക്ലിക്ക്‌ ചെയ്യൂ…
👇🏼

വാര്‍ത്തകള്‍ editor@sauditimesonline.com എന്ന വിലാസത്തില്‍ ഇമെയില്‍ ചെയ്യുക. വാര്‍ത്തകള്‍ അയക്കുന്നവര്‍ പേരും മൊബൈല്‍ നമ്പരും എഴുതാന്‍ മറക്കരുത്‌.

Scroll to Top