
റിയാദ്: ഒപ്പമുണ്ടായിരുന്ന സുഹൃത്തിനോടുള്ള സാമ്പത്തിക ബാധ്യത തീര്‍ക്കാന്‍ പ്രവാസിയുടെ പത്രപ്പരസ്യം. കൊല്ലം ചടയമംഗലം പോരേടം കണ്ണപാറ സിമി മന്‍സിലില്‍ ബക്കര്‍ (അബ്ദുല്‍ വാഹിദ്) ആണ്പഴയ സഹപ്രവര്‍ത്തകനായ മലപ്പുറം സ്വദേശി അസീസിനെ കണ്ടെത്താന്‍ സഹായം അഭ്യര്‍ത്ഥിച്ച് പരസ്യം നല്‍കിയത്. ഉയര്‍ന്ന ധാര്‍മ്മികതയുടെയും പ്രവാസി സൗഹൃദത്തിന്റെയും ഉത്തമ മാതൃകയായി മാറിയ പരസ്യം പ്രവാസി മലയാളി കൂട്ടായ്മകളും ഏറ്റെടുത്തിരിക്കുകയാണ്. അല്‍ ഹസ ദഅ്‌വ സെന്ററിലെ മലയാള വിഭാഗം പ്രബോധകന്‍ എം നാസര്‍ മദനി സാമൂഹിക മാധ്യമങ്ങളില്‍ പരസ്യം പങ്കുവെച്ചു. നിരവധിപേരാണ് ഇത് ഷെയര്‍ ചെയ്തത്. ”കടം വാങ്ങി കൊടുക്കാതെ നീട്ടി വെക്കുന്നവര്‍ക്കും, ‘മേടിക്കാന്‍ പറ്റിയാല്‍ മേടിച്ചോ’ എന്ന വിവരക്കേട് പറയുന്നവര്‍ക്കും, കൊടുക്കാതെ മുങ്ങുന്നവര്‍ക്കും അബ്ദുല്‍ വാഹിദ് മാതൃകയാണ്” -നാസര്‍ മദനി ഫെയ്‌സ് ബുക്കില്‍ കുറിച്ചു.

നേരത്തെ സൗദി അറേബ്യയിലെ അല്‍ ഹസ്സയിലെ ബേക്കറിയില്‍ ഇരുവരും ഒരുമിച്ച് ജോലി ചെയ്തിരുന്ന കാലത്തെ സാമ്പത്തിക ഇടപാടാണ് പരസ്യത്തിന് ആധാരം. അക്കാലത്ത് ഉണ്ടായ സാമ്പത്തിക ഇടപാടില്‍ അസീസിനോട് ബാധ്യതയുണ്ടെന്നും, അത് നല്‍കി കടം വീട്ടാന്‍ ആഗ്രഹിക്കുന്നു എന്നുമാണ് ബക്കര്‍ അറിയിച്ചിരിക്കുന്നത്. 8129413056, 9947208210 എന്നീ രണ്ട് ഫോണ്‍ നമ്പറുകളും നല്‍കിയിട്ടുണ്ട്.

വര്‍ഷങ്ങള്‍ കഴിഞ്ഞിട്ടും ഒപ്പമുണ്ടായിരുന്നവന്റെ വിയര്‍പ്പിന്റെ വില മറക്കാത്ത ബക്കറിന്റെ നിലപാട് പ്രവാസി സമൂഹത്തിന് വലിയൊരു സന്ദേശമാണ് നല്‍കുന്നത്. പഴയ സൗഹൃദങ്ങളും കണക്കുകളും തിരികെപ്പിടിക്കാന്‍ മടിക്കുന്ന കാലഘട്ടത്തില്‍, പരസ്യത്തിലൂടെയെങ്കിലും ബാധ്യത വീട്ടാന്‍ കാണിച്ച മനസ്സ് പ്രശംസനീയമാണെന്നും സോഷ്യല്‍ മീഡിയയില്‍ മലയാളികള്‍ പറയുന്നു.
വാര്‍ത്തകള്‍ വാട്‌സ്‌ആപ്പില്‍ ലഭിക്കാന്‍ ലിങ്കില്‍ ക്ലിക്ക് ചെയ്യൂ…
വാര്‍ത്തകള്‍ editor@sauditimesonline.com എന്ന വിലാസത്തില്‍ ഇമെയില്‍ ചെയ്യുക. വാര്‍ത്തകള്‍ അയക്കുന്നവര്‍ പേരും മൊബൈല്‍ നമ്പരും എഴുതാന്‍ മറക്കരുത്.






