Sauditimesonline

OICC RIYADH
ഭരണമാറ്റത്തിന്റെ ആവേശം റിയാദിലും; ഒഐസിസി വിജയാഘോഷം

ഫോര്‍ക ‘ഫോക്കസ് ട്വന്റി 20’ മെഗാ ഇവന്റ് ലോഗോ പ്രകാശനം

റിയാദ്: പ്രാദേശിക സംഘടനകളുടെ പൊതു വേദി ‘ഫോര്‍ക’ അടുത്ത വര്‍ഷം മാര്‍ച്ചില്‍ മെഗാ ഈവന്റ് നടത്തുന്നു. ഇതിന്റെ ലോഗോ പ്രകാശനവും സ്വാഗത സംഘ രുപീകരണവും വിപുലമായ പരിപാടികളോടെ നടന്നു. ഫോര്‍കയില്‍ അംഗങ്ങളായ സംഘടനാ ഭാരവാഹികള്‍, സ്‌പോണ്‍സര്‍മാര്‍ എന്നിവരുടെ സാന്നിധ്യത്തില്‍ കുടുംബ സംഗമവും അരങ്ങേറി. പരിപാടി മജീദ് പയ്യന്നൂര്‍ ഉദ്ഘാടനം ചെയ്തു. ചെയര്‍മാന്‍ സത്താര്‍ കായംകുളം അധ്യക്ഷത വഹിച്ചു. വൈസ് ചെയര്‍മാനും പ്രോഗ്രാം കണ്‍വ്വീനറൂമായ ഷംസു പൊന്നാനി ആമുഖ പ്രഭാഷണം നിര്‍വഹിച്ചു. ഫോക്കസ് ട്വന്റി 20 ലോഗോ പ്രകാശനം നെസ്‌റ്റോ ബിസിനസ് ഡെവലപ്പ്‌മെന്റ് മാനേജര്‍ അബ്ദുല്‍ നാസര്‍ കെ ഐ നിര്‍വഹിച്ചു.

മിറാത് അല്‍ റിയാദ് മാനേജര്‍ റാഫി കൊയിലാണ്ടി, ക്രെസന്റ് സ്‌കൂള്‍ മാനേജിംഗ് ഡയറക്ടര്‍ അന്‍സാരി വടക്കുംതല, ഇന്‍ഡൊമി സെയില്‍സ് മാനേജര്‍ ഹംസ മലപ്പുറം, 9 കാരറ്റ് മാനേജര്‍ ലത്തീഫ് മാവൂര്‍, സീ ടെക് പ്രതിനിധി അസീസ് കടലുണ്ടി, മീഡിയാ ഫോറം കോഡിനേറ്റര്‍ ഷംനാദ് കരുനാഗപ്പള്ളി, ജയന്‍ കൊടുങ്ങല്ലൂര്‍, സാം സാമുവല്‍, സനൂപ് പയ്യന്നൂര്‍, വിജയന്‍ നെയ്യാറ്റിന്‍ക്കര, എന്നിവര്‍ ആശംസകള്‍ നേര്‍ന്നു.

ഭാരവാഹികളായ മജീദ് പി സി, അലി ആലുവ, സൈദു മീഞ്ചന്ത, റഹ്മാന്‍ മുനമ്പത്ത്, ഫൈസല്‍ വടകര, മുഹമ്മദ് ബഷീര്‍, രാജന്‍ കാരിച്ചാല്‍, സാബു ഫിലിപ്പ് കോട്ടയം എന്നിവര്‍ നേതൃത്വം നല്‍കി. പ്രോംഗ്രാം കണ്‍വീനര്‍ സക്കീര്‍ മണ്ണാര്‍മലയുടെ നേതൃത്വത്തില്‍ ഗാനമേളയും വിവിധ കലാപരിപാടികളും അരങ്ങേറി. ജനറല്‍ കണ്‍വീനര്‍ ഉമ്മര്‍ മുക്കം സ്വാഗതവും കണ്‍വീനര്‍ ഗഫൂര്‍ കൊയിലാങ്ങി നന്ദിയും പറഞ്ഞു.

വാര്‍ത്തകള്‍ വാട്‌സ്‌ആപ്പില്‍ ലഭിക്കാന്‍ ലിങ്കില്‍ ക്ലിക്ക്‌ ചെയ്യൂ…
👇🏼

വാര്‍ത്തകള്‍ editor@sauditimesonline.com എന്ന വിലാസത്തില്‍ ഇമെയില്‍ ചെയ്യുക. വാര്‍ത്തകള്‍ അയക്കുന്നവര്‍ പേരും മൊബൈല്‍ നമ്പരും എഴുതാന്‍ മറക്കരുത്‌.

Scroll to Top