Sauditimesonline

prince and modi
സൗദിക്ക് ഇന്ത്യയുടെ ഐക്യദാര്‍ഢ്യം; ഫോണില്‍ വിളിച്ച് പ്രധാനമന്ത്രി മോദി

ഫിറോസ് ചെമ്മലക്ക് യാത്രയയപ്പ്

റിയാദ്: പ്രവാസം അവസാനിപ്പിച്ച് നാട്ടിലേക്ക് മടങ്ങുന്ന മലപ്പുറം നിലമ്പൂര്‍ സ്വദേശി ഫിറോസ് ചെമ്മലക്ക് യവനിക കലാസാംസ്‌കാരിക വേദി യാത്രയയപ്പ് നല്‍കി. രണ്ടര പതിറ്റാണ്ടിലേറെ റിയാദിലെ സാമൂഹ്യ, സാംസ്‌കാരിക, ജീവകാരുണ്യ രംഗത്ത് സജീവ സാന്നിധ്യമായിരുന്ന ഫിറോസ് യവനിക ജനറല്‍ സെക്രട്ടറിയാണ്. യാത്രയയപ്പ് സംഗമം എന്‍.ആര്‍.കെ ഫോറം ചെയര്‍മാന്‍ അഷ്‌റഫ് വടക്കേവിള ഉദ്ഘാടനം ചെയ്തു. ആക്ടിംഗ് പ്രസിഡന്റ് ഷാജി മഠത്തില്‍ അദ്ധ്യക്ഷത വഹിച്ചു. ഉപദേശക സമിതി അംഗം സത്താര്‍ കായംകുളം ആമുഖ പ്രഭാഷണം നടത്തി.
ജയന്‍ കൊടുങ്ങല്ലൂര്‍, നാസര്‍ കാരന്തൂര്‍ തുടങ്ങിയവരും, ജലീല്‍ തിരുര്‍, സുരേഷ് ബാബു ഈരിക്കല്‍, അബ്ദുല്‍ സലാം കരുനാഗപ്പള്ളി, പീറ്റര്‍ കോതമംഗലം, സാജിദ് ആലപ്പുഴ, നാസര്‍ ലൈസ്, നിബു പി. വര്‍ഗ്ഗീസ്, സിദ്ദീഖ് കല്ലുപറമ്പന്‍, അലി ആലുവ, നൗഷാദ് ആലുവ, സലാം പെരുമ്പാവൂര്‍, രാജന്‍ കാരിച്ചാല്‍, കൃഷ്ണന്‍ വെള്ളച്ചാല്‍, ബഷീര്‍ ചൂനാട്, സലീം പള്ളിയില്‍, അന്‍സാരി, ഹുസൈന്‍ മലപ്പുറം, റിയാസ് പുനലൂര്‍, വിജയന്‍ നെയ്യാറ്റിങ്കര, ഷാബിന്‍ ജോര്‍ജ്, ജോസഫൈന്‍ ജോസഫ്, റസിയാ സെലീം എന്നിവര്‍ ആശംസകള്‍ നേര്‍ന്നു. ഫിറോസിനുള്ള ഉപഹാരം ഷാജി മഠത്തില്‍ സമ്മാനിച്ചു. ഉപദേശക സമിതി അംഗം കമറുദ്ദീന്‍ താമരകുളം സ്വാഗതവും ട്രഷറര്‍ അബ്ദുല്‍ സലാം ഇടുക്കി നന്ദിയും പറഞ്ഞു

വാര്‍ത്തകള്‍ വാട്‌സ്‌ആപ്പില്‍ ലഭിക്കാന്‍ ലിങ്കില്‍ ക്ലിക്ക്‌ ചെയ്യൂ…
👇🏼

വാര്‍ത്തകള്‍ editor@sauditimesonline.com എന്ന വിലാസത്തില്‍ ഇമെയില്‍ ചെയ്യുക. വാര്‍ത്തകള്‍ അയക്കുന്നവര്‍ പേരും മൊബൈല്‍ നമ്പരും എഴുതാന്‍ മറക്കരുത്‌.

Scroll to Top