Sauditimesonline

icf haji reception
എസ്.വൈ.എസ് ഹജ്ജ് സെല്‍ തീര്‍ത്ഥാടകര്‍ക്ക് സ്വീകരണം

ലുലു ഹൈപ്പറില്‍ ദക്ഷിണാഫ്രിക്കന്‍ ഉത്സവം

റിയാദ്: പശ്ചിമേഷ്യയിലെ ഏറ്റവും വലിയ റീട്ടെയില്‍ വിതരണ ശൃംഖലയായ ലുലു ഹൈപ്പര്‍മാര്‍ക്കറ്റില്‍ ദക്ഷിണാഫ്രിക്കന്‍ ഉത്സവം ആരംഭിച്ചു. ‘വിസ്മയമായ ദക്ഷിണാഫ്രിക്ക’ എന്ന പേരിലാണ് ഉത്സവം. മുറബ്ബ റിയാദ് അവന്യൂ മാള്‍ ലുലു ഹൈപ്പറില്‍ ദക്ഷിണാഫ്രിക്കന്‍ അംബാസഡര്‍ കോസ്ബര്‍ട്ട് ടി റുബുഷെ മേള ഉദ്ഘാടനം ചെയ്തു. സൗദി ഡയറക്ടര്‍ ഷെഹിം മുഹമ്മദും മാനേജ്‌മെന്റ് പ്രതിനിധികളും സന്നിഹിതരായിരുന്നു. അല്‍ ഖോബാര്‍ ലുലുവില്‍ ദക്ഷിണാഫ്രിക്കന്‍ എംബസി പ്രതിനിധി പെറ്റ ആന്‍ ഡേവിഡ്‌സ് ഉദ്ഘാടനം ചെയ്തു. ഒരാഴ്ച നീണ്ടുനില്‍ക്കുന്ന മേളയില്‍ രുചിവൈവിദ്യം നിറഞ്ഞ ഭക്ഷ്യ വിഭവങ്ങളുടെ പ്രദര്‍ശനം, ദക്ഷിണാഫ്രിക്കയില്‍ നിന്നു ഇറക്കുമതി ചെയ്ത വിവിധ ഉല്‍പ്പന്നങ്ങള്‍ എന്നിവ ഒരുക്കിയിട്ടുണ്ട്.

പരമ്പരാഗത ഭക്ഷണം, ഗോത്ര വിഭാഗങ്ങളുടെ പ്രത്യേക വിഭവങ്ങള്‍, വിവിധതരം ഔഷധച്ചെടികള്‍, സുഗന്ധവ്യഞ്ജനങ്ങള്‍ എന്നിവക്കു പുറമെ പൈനാപ്പിള്‍, ബ്ലൂബെറി, ഓറഞ്ച് തുടങ്ങി ഇറക്കുമതി ചെയ്ത പഴങ്ങളും ലഭ്യമാക്കിയിട്ടുണ്ട്.

ദക്ഷിണാഫ്രിക്കന്‍ ഉത്സവത്തിന് മികച്ച പിന്തുണ നല്‍കിയതിന് എംബസിയോട് നന്ദിയുണ്ടെന്ന് ലുലു ഹൈപ്പര്‍മാര്‍ക്കറ്റ് സൗദി ഡയറക്ടര്‍ ഷെഹിം മുഹമ്മദ് പറഞ്ഞു. ഏറ്റവും മികച്ച വിലക്കാണ് ഉല്‍പ്പന്നങ്ങള്‍ ഉപഭോക്താക്കളില്‍ എത്തിക്കുന്നത്. ദക്ഷിണാഫ്രിക്കയില്‍ ലുലു ഗ്രൂപ്പിന്റെ സ്വന്തം ഫുഡ് സോഴ്‌സിംഗ്, പ്രോസസ്സിംഗ് വിഭാഗമാണ് ഉല്‍പ്പന്നങ്ങള്‍ എത്തിക്കുന്നത്. ദക്ഷിണാഫ്രിക്കന്‍ രുചിവൈവിദ്യം മാത്രമല്ല, സംസ്‌കാരവും വിവിധ ദേശീയതയും ഒരുമിച്ച് കൊണ്ടുവരുന്നതിനാണ് എല്ലാ വര്‍ഷവും പ്രത്യേക പരിപാടി ആഘോഷിക്കുന്നതെന്നും ഷഹിം മുഹമ്മദ് പറഞ്ഞു.

ഡിസംബര്‍ 14 വരെ മുറബ്ബ റിയാദ് അവന്യൂ മാള്‍, കിഴക്കന്‍ പ്രവിശ്യയിലെ ശാഖകള്‍ എന്നിവിടങ്ങളില്‍ ദക്ഷിണാഫ്രിക്കന്‍ ഉത്സവം തുടരുമെന്നും ലുലു മാനേജ്‌മെന്റ് പ്രതിനിധികള്‍ അറിയിച്ചു.

വാര്‍ത്തകള്‍ വാട്‌സ്‌ആപ്പില്‍ ലഭിക്കാന്‍ ലിങ്കില്‍ ക്ലിക്ക്‌ ചെയ്യൂ…
👇🏼

വാര്‍ത്തകള്‍ editor@sauditimesonline.com എന്ന വിലാസത്തില്‍ ഇമെയില്‍ ചെയ്യുക. വാര്‍ത്തകള്‍ അയക്കുന്നവര്‍ പേരും മൊബൈല്‍ നമ്പരും എഴുതാന്‍ മറക്കരുത്‌.

Scroll to Top