Sauditimesonline

prince and modi
സൗദിക്ക് ഇന്ത്യയുടെ ഐക്യദാര്‍ഢ്യം; ഫോണില്‍ വിളിച്ച് പ്രധാനമന്ത്രി മോദി

മാമാങ്കം റിയാദിലും; സിനിമയെ വരവേല്‍ക്കാന്‍ മലയാളികളും

റിയാദ്: സിനിമാ പ്രേമികള്‍ ആകാംക്ഷയോടെ കാത്തിരിക്കുന്ന മമ്മൂട്ടി നായകനായ മാമാങ്കം സൗദിയിലെ തീയറ്ററുകളിലും പ്രദര്‍ശിപ്പിക്കും. ചരിത്രം പശ്ചാത്തലമായി ഒരുക്കിയിട്ടുളള മാമാങ്കത്തെ വരവേല്‍ക്കാനുളള ഒരുക്കത്തിലാണ് പ്രവാസി മലയാളികള്‍. റിലീസ് ചെയ്യുന്ന അതേ ദിവസം തന്നെ മലയാളം സിനിമ സൗദിയില്‍ പ്രദര്‍ശിപ്പിക്കുന്നത് ആദ്യമാണ്. റിയാദ്, ജിദ്ദ, ദമ്മാം എന്നിവിടങ്ങളിലെ മള്‍ട്ടി ഫ്‌ളക്‌സ് തീയറ്ററുകളിലാണ് മാമാങ്കം റിലീസ് ചെയ്യുന്നത്. ബിടെക്, ലൂസിഫെര്‍ തുടങ്ങിയ ചിത്രങ്ങള്‍ സൗദിയില്‍ പ്രദര്‍ശിപ്പിച്ചിട്ടുണ്ടെങ്കിലും റിലീസ് ചെയ്ത് മാസങ്ങള്‍ കഴിഞ്ഞാണ് സൗദിയിലെ തീയറ്ററുകളില്‍ പ്രദര്‍ശനത്തിനെത്തിയത്.
മമ്മൂട്ടി ചരിത്ര കഥാപാത്രമായാണ് ചിത്രത്തില്‍ വേഷമിടുന്നത്. കര്‍ഷകന്‍, സ്‌ത്രൈണ ഭാവം തുടങ്ങി നാല് വേഷങ്ങള്‍ മമ്മൂട്ടിയെ വ്യത്യസ്ഥനാക്കും. ബോളിവുഡ് നടി പ്രാചി ദേശായി ഉള്‍പ്പെടെ അഞ്ചു നായികമാരം ചിത്രത്തിലുണ്ട്.

50 കോടിയിലധികം ചെലവുളള സിനിമ തമിഴ്, തെലുങ്ക്, ഹിന്ദി, ഇംഗ്ലീഷ് ഭാഷകളില്‍ തീയറ്ററുകളിലെത്തും. ആക്ഷന്‍ രംഗങ്ങളം വൈകാരിക മുഹൂര്‍ത്തങ്ങളും ചേര്‍ന്നതാണ് മാമാങ്കം. 12 വര്‍ഷത്തിലൊരിക്കല്‍ തിരുന്നാവായ മണപ്പുറത്ത് നടക്കുന്ന മാമാങ്കം 17ാം നൂറ്റാണ്ടിന്റെ പശ്ചാത്തലത്തിലാണ് ഒരുക്കിയിട്ടുളളത്. കാവ്യ ഫിലിംസിന്റെ ബാനറില്‍ വേണു കുന്നപ്പിള്ളിയാണ് മാമാങ്കത്തിന്റെ നിര്‍മാതാവ്.

വാര്‍ത്തകള്‍ വാട്‌സ്‌ആപ്പില്‍ ലഭിക്കാന്‍ ലിങ്കില്‍ ക്ലിക്ക്‌ ചെയ്യൂ…
👇🏼

വാര്‍ത്തകള്‍ editor@sauditimesonline.com എന്ന വിലാസത്തില്‍ ഇമെയില്‍ ചെയ്യുക. വാര്‍ത്തകള്‍ അയക്കുന്നവര്‍ പേരും മൊബൈല്‍ നമ്പരും എഴുതാന്‍ മറക്കരുത്‌.

Scroll to Top