Sauditimesonline

prince and modi
സൗദിക്ക് ഇന്ത്യയുടെ ഐക്യദാര്‍ഢ്യം; ഫോണില്‍ വിളിച്ച് പ്രധാനമന്ത്രി മോദി

പുതിയ ഫാക്ടറികളില്‍ 3000 സ്വദേശികള്‍ക്ക് തൊഴില്‍

റിയാദ്: സൗദിയിലെ ഫാക്ടറികളില്‍ ജോലി ചെയ്യുന്ന വിദേശ തൊഴിലാളികള്‍ക്ക് ലെവി ഇളവ് അനുവദിച്ചതിന് ശേഷം 124 പുതിയ ഫാക്ടറികള്‍ പ്രവര്‍ത്തനം ആരംഭിച്ചതായി വ്യവസായ മന്ത്രി ബന്ദര്‍ അല്‍ ഖുറൈഫ് പറഞ്ഞു. ഇവിടങ്ങളില്‍ 3000 സ്വദേശികള്‍ക്ക് തൊഴില്‍ ലഭിച്ചതായും മന്ത്രാലയം വ്യക്തമാക്കി. ഉല്‍പ്പാദനം പ്രോത്സിഹിപ്പിക്കുന്നതിന്റെ ഭാഗമായാണ് ഫാക്ടറികളില്‍ ജോലി ചെയ്യുന്ന വിദേശികള്‍ക്ക് ലെവിയില്‍ ഇളവ് അനുവദിച്ചത്. ചുരുങ്ങിയ കാലയളവില്‍ 200 കോടി റിയാല്‍ പുതിയ ഫാക്ടറി തുടങ്ങാന്‍ സ്വകാര്യ സംരംഭകര്‍ നിക്ഷേപം നടത്തിയതായും വ്യവസായ വകുപ്പ് മന്ത്രി പറഞ്ഞു.

റിയാദില്‍ രണ്ടു മാസത്തിനിടെ 50 ഫാക്ടറികള്‍ക്ക് ലൈസന്‍സ് അനുവദിച്ചു. ഇതേകാലയളവില്‍ കിഴക്കന്‍ പ്രവിശ്യയില്‍ 36 ഫാക്ടറികളും പ്രവര്‍ത്തനം ആരംഭിച്ചു. ഫാക്ടറികളില്‍ ജോലി ചെയ്യുന്ന വിദേശ തൊഴിലാളികളുടെ ലെവി അഞ്ചു വര്‍ഷം സര്‍ക്കാര്‍ വഹിക്കും. വ്യവസായ സംരംഭകരെ പ്രോത്സാഹിപ്പിക്കുന്നതിനും പുതിയ ഉല്‍പ്പാദന കേന്ദ്രങ്ങള്‍ ആരംഭിക്കുന്നതിനുമാണ് സര്‍ക്കാര്‍ സഹായം നല്‍കുന്നതെന്നും മന്ത്രി വ്യക്തമാക്കി.
രാജ്യത്ത് ലൈസന്‍സ് നേടിയ 8750 ഫാക്ടറികളിലെ വിദേശ തൊഴിലാളികള്‍ക്ക് ലെവിയില്‍ ഇളവ് ലഭിക്കും. ലെവിയില്‍ ഇളവ് അനുവദിച്ചതോടെ കൂടുതല്‍ സ്വദേശികളെ നിയമിക്കാന്‍ സ്വകാര്യ സംരംഭകര്‍ തയ്യാറായിട്ടുണ്ടെന്നും മന്ത്രി പറഞ്ഞു.

വാര്‍ത്തകള്‍ വാട്‌സ്‌ആപ്പില്‍ ലഭിക്കാന്‍ ലിങ്കില്‍ ക്ലിക്ക്‌ ചെയ്യൂ…
👇🏼

വാര്‍ത്തകള്‍ editor@sauditimesonline.com എന്ന വിലാസത്തില്‍ ഇമെയില്‍ ചെയ്യുക. വാര്‍ത്തകള്‍ അയക്കുന്നവര്‍ പേരും മൊബൈല്‍ നമ്പരും എഴുതാന്‍ മറക്കരുത്‌.

Scroll to Top