Sauditimesonline

prince and modi
സൗദിക്ക് ഇന്ത്യയുടെ ഐക്യദാര്‍ഢ്യം; ഫോണില്‍ വിളിച്ച് പ്രധാനമന്ത്രി മോദി

വിനോദ സഞ്ചാര മേഖലയില്‍ ഇന്ത്യാ – സൗദി സഹകരണം; കരാറിന് സൗദി മന്ത്രിസഭയുടെ അംഗീകാരം

റിയാദ്: വിനോദ സഞ്ചാര മേഖലയില്‍ ഇന്ത്യാ – സൗദി സഹകരണത്തിനുളള ധാരണാ പത്രത്തിന് സൗദി മന്ത്രി സഭാ യോഗം അംഗീകാരം നല്‍കി. ഈ വര്‍ഷം ഫെബ്രുവരിയില്‍ ന്യൂദല്‍ഹിയില്‍ ഒപ്പുവെച്ച കരാറിനാണ് മന്ത്രി സഭ അംഗീകാരം നല്‍കിയത്. കിരീടാവകാശിയും പ്രതിരോധ മന്ത്രിയും ഉപ പ്രധാനമന്ത്രിയുമായ മുഹമ്മദ് ബിന്‍ സല്‍മാന്‍ ഇന്ത്യ സന്ദര്‍ശിച്ച വേളയില്‍ ഒപ്പുവെച്ച കരാറുകളില്‍ ഒന്നാണ് വിനോദ സഞ്ചാര മേഖലയിലെ സഹകരണം. സൗദിയില്‍ ഏറ്റവും കൂടുതല്‍ സന്ദര്‍ശകരും തീര്‍ഥാടകരും എത്തുന്ന രാജ്യങ്ങളില്‍ ഒന്നാണ് ഇന്ത്യ. അതുകൊണ്ടുതന്നെ വിനോദ സഞ്ചാര മേഖലയിലെ സഹകരണം ഇരു രാഷ്ട്രങ്ങള്‍ക്കും നേട്ടമാകുമെന്നാണ് വിലയിരുത്തപ്പെടുന്നത്. അല്‍ യമാമ കൊട്ടാരത്തില്‍ നടന്ന മന്ത്രി സഭാ യോഗത്തില്‍ ഭരണാധികാരി സല്‍മാന്‍ രാജാവ് അധ്യക്ഷത വഹിച്ചു.

കൂടുതല്‍ സാമൂഹിക ക്ഷേമ പരിപാടികളും വികസന പദ്ധതികളും തുടരുന്നതിന് സാമ്പത്തിക പരിഷ്‌കരണങ്ങള്‍ തുടരുമെന്നും സല്‍മാന്‍ രാജാവ് പറഞ്ഞു. ജി സി സി സൈനിക ആസ്ഥാനം റിയാദില്‍ സ്ഥാപിക്കാനുളള തീരുമാനം മന്ത്രി സഭാ യോഗം സ്വാഗതം ചെയ്തു. സൗദി അതോറിറ്റി ഫോര്‍ ഡാറ്റാ ആന്റ് ആര്‍ടിഫിഷ്യല്‍ ഇന്റലിജന്‍സ്, സൗദി സ്‌പേസ് ഏജന്‍സസി എന്നിവയുടെ ഘടനക്കും മന്ത്രി സഭാ യോഗം അംഗീകാരം നല്‍കി.

വാര്‍ത്തകള്‍ വാട്‌സ്‌ആപ്പില്‍ ലഭിക്കാന്‍ ലിങ്കില്‍ ക്ലിക്ക്‌ ചെയ്യൂ…
👇🏼

വാര്‍ത്തകള്‍ editor@sauditimesonline.com എന്ന വിലാസത്തില്‍ ഇമെയില്‍ ചെയ്യുക. വാര്‍ത്തകള്‍ അയക്കുന്നവര്‍ പേരും മൊബൈല്‍ നമ്പരും എഴുതാന്‍ മറക്കരുത്‌.

Scroll to Top