Sauditimesonline

prince and modi
സൗദിക്ക് ഇന്ത്യയുടെ ഐക്യദാര്‍ഢ്യം; ഫോണില്‍ വിളിച്ച് പ്രധാനമന്ത്രി മോദി

പൗരന്മാരുടെ അസ്തിത്വം അപായപ്പെടുത്തുന്ന നിയമഭേദഗതി

റിയാദ്: രാജ്യത്തെ പൗരന്മാരുടെ അസ്തിത്വം അപായപ്പെടുത്തുന്ന നിയമഭേദഗതികള്‍ രാഷ്ട്രത്തെ പ്രതിസന്ധിയിലാക്കുമെന്ന് റിയാദ് ഇന്ത്യന്‍ ഇസ്‌ലാഹി സെന്റര്‍ സംഘടിപ്പിച്ച പ്രതിഷേധ സംഗമം അഭിപ്രായപ്പെട്ടു. ‘ഇന്ത്യ ഇന്ത്യക്കാരുടേതാണ്; മതാടിസ്ഥാനത്തില്‍ ഭിന്നിപ്പിക്കാന്‍ അനുവദിക്കില്ല’ എന്ന പ്രമേയത്തില്‍ നടന്ന ചര്‍ച്ചയില്‍ റിയാദിലെ സാമൂഹ്യ, സാംസ്‌കാരിക രംഗത്തെ പ്രമുഖര്‍ പങ്കെടുത്തു .

മതനിരപേക്ഷതയെ വീണ്ടെടുക്കാനുള്ള ജനാധിപത്യ പോരാട്ടങ്ങള്‍ക്ക് ചുക്കാന്‍ പിടിച്ച വിദ്യാര്‍ത്ഥി പ്രക്ഷോഭങ്ങള്‍ രാജ്യത്ത് സൃഷ്ടിച്ച പ്രതിഷേധ ജ്വാലകള്‍ നിസ്തുലമാണ്. ബഹുജന പ്രക്ഷോഭങ്ങളില്‍ മതചിഹ്നങ്ങളും ഭാഷ്യങ്ങളും ഉയര്‍ത്തുന്നത് പൗരത്വ നിയമഭേദഗതിയെ മുസ്‌ലിം പ്രശനമായി മാത്രം അവതരിപ്പിക്കാനെ സഹായിക്കുകയുളളൂ. ഇതു അപക്വമാണെന്നും യോഗം വിലയിരുത്തി.

ഷാഫി ചിറ്റത്തുപാറ, അജ്മല്‍ വൈ ഐ, അലവിക്കുട്ടി ഒളവട്ടൂര്‍, അംജദ് ആലുവ, നബീല്‍ പയ്യോളി, റാഫി പാങ്ങോട്, സുലൈമാന്‍ ഊരകം, അഡ്വ അബ്ദുല്‍ ഹമീദ് എന്നിവര്‍ ചര്‍ച്ചയില്‍ പങ്കെടുത്തു. അഡ്വ അബ്ദുല്‍ ജലീല്‍ മോഡറേറ്റര്‍ ആയിരുന്നു. ഫസല്‍ റഹ്മാന്‍ അറക്കല്‍ പ്രതിജ്ഞക്ക് നേതൃത്വം നല്‍കി. റിയാദ് ഇന്ത്യന്‍ ഇസ്‌ലാഹി സെന്റര്‍ പ്രസിഡന്റ് അബൂബക്കര്‍ എടത്തനാട്ടുകര ചര്‍ച്ച ക്രോഡീകരണം നടത്തി. റെഹാന്‍ ഖിറാഅത്ത് നടത്തി. നൗഷാദ് മടവൂര്‍ സ്വാഗതവും സിയാദ് കായംകുളം നന്ദിയും പറഞ്ഞു.

വാര്‍ത്തകള്‍ വാട്‌സ്‌ആപ്പില്‍ ലഭിക്കാന്‍ ലിങ്കില്‍ ക്ലിക്ക്‌ ചെയ്യൂ…
👇🏼

വാര്‍ത്തകള്‍ editor@sauditimesonline.com എന്ന വിലാസത്തില്‍ ഇമെയില്‍ ചെയ്യുക. വാര്‍ത്തകള്‍ അയക്കുന്നവര്‍ പേരും മൊബൈല്‍ നമ്പരും എഴുതാന്‍ മറക്കരുത്‌.

Scroll to Top