Sauditimesonline

crown-prince-gcc-summit
സുരക്ഷ ഉറപ്പുവരുത്തുമെന്ന് മന്ത്രി സഭ; വിദേശകാര്യ മന്ത്രിമാരുമായി ചര്‍ച്ച

വോക്‌സ് സിനിമയുടെ 11 സ്‌ക്രീനുകള്‍ അതിയാഫ് മാളില്‍

റിയാദ്: മജിദ് അല്‍ ഫുത്തൈമിന്റെ വോക്‌സ് സിനിമാസുമായി സഹകരിച്ച് അതിയാഫ് മാളില്‍ തീയറ്റര്‍ പ്രവര്‍ത്തനം ആരംഭിച്ചു. ലോകോത്തര നിലവാരമുളള തീയറ്ററില്‍ 11 സ്‌ക്രീനുകളിലായി 650 സീറ്റുകളാണ് സജ്ജീകരിച്ചിട്ടുളളത്. സൗദി അറേബ്യയിലെ വോക്‌സ് സിനിമാസിന്റെ എട്ടാമത്തെ ശാഖയുടെ ഉദ്ഘാടനം മാജിദ് അല്‍ ഫത്തൈം വെന്‍ചേഴ്‌സിന്റെ കണ്‍ട്രി മാനേജര്‍ മുഹമ്മദ് അല്‍ ഹാഷ്മി നിര്‍വഹിച്ചു. ലുലു സൗദി ഹൈപ്പര്‍മാര്‍ക്കറ്റ് ഡയറക്ടര്‍ ഷെഹിം മുഹമ്മദ്, ഹേവര്‍ അല്‍ റാബി കമ്പനി സിഇഒ ഡോ. മുഹമ്മദ് അല്‍ റോവീഷ് എന്നിവരുടെ സാന്നിധ്യത്തിലായിരുന്നു ഉദ്ഘാടനം. ഏഴ് സ്റ്റാന്‍ഡേര്‍ഡ് സിനിമാശാലകള്‍, രണ്ട് വിഐപി തീയറ്ററുകള്‍, കുട്ടികള്‍ക്കായി രണ്ട് മൂവി ഹൗസുകള്‍ എന്നിവയുള്‍പ്പെടെ 11 സ്‌ക്രീനുകളാണ് പുതിയ സിനിമാ കോപ്ലക്‌സില്‍ ഒരുക്കിയിട്ടുളളത്. ലഘുഭക്ഷണങ്ങള്‍, പാനീയങ്ങള്‍ എന്നിവ ലഭ്യമാക്കുന്നതിന് പ്രത്യേക കൗണ്ടറുകളും തീയറ്ററിനോടനുബന്ധിച്ച് സ്ഥാപിച്ചിട്ടുണ്ട്.ജീവിതം ഉല്ലാസവും ആനന്ദകരവുമാക്കുന്നതിന് ആവശ്യമായ മുഴുവന്‍ സൗകര്യങ്ങളോടെ ആത്യാഫ് മാളിനെ മാറ്റിയിട്ടുണ്ട്. മാത്രമല്ല ഉപഭോക്താക്കളുടെ വിനോദ കേന്ദ്രമായി മാറ്റാന്‍ കഴിഞ്ഞതില്‍ അഭിമാനിക്കുന്നുവെന്നും ലുലു ഡയറക്ടര്‍ ഷെഹിം മുഹമ്മദ് പറഞ്ഞു. ലുലു ഹൈപ്പര്‍മാര്‍ക്കറ്റ് ഉള്‍പ്പെടെ അന്താരാഷ്ട്ര രംഗത്തെ പ്രമുഖ ബ്രാന്റുകളുടെ ഷോ റൂമുകളും അതിയാഫ് മാളില്‍ പ്രവര്‍ത്തിക്കുന്നുണ്ട്.

വാര്‍ത്തകള്‍ വാട്‌സ്‌ആപ്പില്‍ ലഭിക്കാന്‍ ലിങ്കില്‍ ക്ലിക്ക്‌ ചെയ്യൂ…
👇🏼

വാര്‍ത്തകള്‍ editor@sauditimesonline.com എന്ന വിലാസത്തില്‍ ഇമെയില്‍ ചെയ്യുക. വാര്‍ത്തകള്‍ അയക്കുന്നവര്‍ പേരും മൊബൈല്‍ നമ്പരും എഴുതാന്‍ മറക്കരുത്‌.

Scroll to Top