
റിയാദ്: സീ ടെക് അവതരിപ്പിക്കുന്ന ‘റംലാ ബീഗം ഇശല്‍ നൈറ്റ്’ ജനുവരി 21ന് റിയാദില്‍ അരങ്ങേറുമെന്ന് സംഘാടകര്‍ അറിയിച്ചു. വൈകുന്നേരം 7.30 മുതല്‍ ബത്ഹയിലെ അപ്പോളോ ഡിമോറോ ഓഡിറ്റോറിയത്തിലാണ് പരിപാടിയെന്ന് സംഘാടകര്‍ വാര്‍ത്താ സമ്മേളനത്തില്‍ പറഞ്ഞു.
നാലു പതിറ്റാണ്ടു മുമ്പ് മാപ്പിളപ്പാട്ടിനെ ജനകീയമാക്കുന്നതില്‍ റംലാ ബീഗത്തിനും ശ്രദ്ധേയമായ സ്ഥാനമാണുളളത്. പ്രമുഖരായ സംഗീതഞ്ജര്‍, ഗായകര്‍ എന്നിവരോടൊപ്പം മാപ്പിളപ്പാട്ട് രംഗത്ത് സജീവമായിരുന്ന റംലാ ബീഗം ആദ്യമായാണ് റിയാദ് സന്ദര്‍ശിക്കുന്നത്. സംഗീത പ്രേമികളുടെ നേതൃത്വത്തില്‍ റംലാ ബീഗത്തെ ആദരിക്കുകയും പഴയ ഗാനങ്ങള്‍ കോര്‍ത്തിണക്കി സംഗീത വിരുന്നും അരങ്ങേറും. ഇ എം എസ് നമ്പൂതിരിപ്പാട്, സി എച്ച് മുഹമ്മദ് കോയ എന്നീ പ്രഗത്ഭരുടെ പ്രസംഗങ്ങള്‍ക്ക് ശേഷം ഒരു കാലത്ത് റംലാ ബീഗത്തിന്റെ കഥാപ്രസംഗവും കേരളീയര്‍ ആസ്വദിച്ചിരുന്നു.
പരിപാടിയോടനുബന്ധിച്ച് സ്‌നാക്‌സ്, മഹന്തി മത്സരവും നടക്കും. പങ്കെടുക്കാന്‍ ആഗ്രഹിക്കുന്നവര്‍ 0582501600, 0507827901 നമ്പരുകളില്‍ ബന്ധപ്പെടണം. പത്രസമ്മേളനത്തില്‍ സീ ടെക് ഇവന്റ് കോഓര്‍ഡിനേറ്റര്‍ അസീസ് കടലുണ്ടി, ആര്‍മെക്‌സ് എം ഡി സലാം പള്ളിക്കല്‍ ബസാര്‍, അല്‍ നാസര്‍ കസ്റ്റംസ് ക്ലിയറന്‍സ് മാര്‍ക്കറ്റിങ് എക്‌സിക്യൂട്ടീവ് നജീം അഞ്ചല്‍, ഇവന്റ് കണ്‍ട്രോളര്‍ തസ്‌നിം റിയാസ്, പ്രോഗ്രാം കോഓര്‍ഡിനേറ്റര്‍ റിയാസ് റഹ്മാന്‍, വളണ്ടിയര്‍ കോഓര്‍ഡിനേറ്റര്‍ സിക്കന്ദര്‍ എന്നിവര്‍ പങ്കെടുത്തു.
വാര്‍ത്തകള്‍ editor@sauditimesonline.com എന്ന വിലാസത്തില്‍ ഇമെയില്‍ ചെയ്യുക. വാര്‍ത്തകള്‍ അയക്കുന്നവര്‍ പേരും മൊബൈല്‍ നമ്പരും എഴുതാന്‍ മറക്കരുത്.