Sauditimesonline

watches

തലസ്ഥാനം തണുത്തുവിറക്കും; ജാഗ്രത വേണമെന്ന് മുന്നറിയിപ്പ്

റിയാദ്: സൗദി തലസ്ഥാന നഗരി ഉള്‍പ്പെടെ രാജ്യത്തിന്റെ വിവിധ പ്രവിശ്യകള്‍ അതിശൈത്യത്തിന്റെ പിടിയിലാകുമെന്ന് മുന്നറിയിപ്പ്. റിയാദില്‍ ഈ ആഴ്ച അന്തരീക്ഷ താപം പൂജ്യം ഡിഗ്രി സെല്‍ഷ്യസ് വരെ താഴുമെന്ന് കലാവസ്ഥാ നിരീക്ഷണ അതോറിറ്റി അറിയിച്ചു. രാജ്യത്തെ എല്ലാ പ്രവിശ്യകളിലും ഈ ആഴ്ച ബുധന്‍, വ്യാഴം ദിവസങ്ങളില്‍ അതി ശൈത്യം അനുഭവപ്പെടും. തണുത്തുറഞ്ഞ കാറ്റിനും സാധ്യതയുണ്ട്. ശൈത്യത്തിന്റെ തീവ്രതയനുസരിച്ച് ഈ ആഴ്ച മിത ശൈത്യവും അടുത്ത ആഴ്ച അതി ശൈത്യവും അനുഭവപ്പെടും. രണ്ടാഴ്ചക്കു ശേഷം ശൈത്യം കുറഞ്ഞു തുടങ്ങുമെന്ന് കലാവസ്ഥാ നിരീക്ഷകന്‍ അബ്ദുല്‍ അസീസ് അല്‍ ഹുസൈനി പറഞ്ഞു.

റിയാദ് നഗരത്തിലെ ഏറ്റവും കുറഞ്ഞ അന്തരീക്ഷ താപം അഞ്ച് ഡിഗ്രിയായിരിക്കും. തബൂക്, അല്‍ ജൗഫ്, ഹായില്‍, മക്ക, മദീന എന്നിവിടങ്ങളിലും അന്തരീക്ഷ താപം ഗണ്യമായി കുറയും. വടക്ക് കിഴക്കന്‍ ഹൈറേഞ്ചിലും അതിശൈത്യം അനുഭവപ്പെടും.

തുറസായ സ്ഥലങ്ങളില്‍ ജോലി ചെയ്യുന്നവര്‍ ശൈത്യത്തെ പ്രതിരോധിക്കാനുളള വസ്ത്രങ്ങള്‍ ധരിക്കണം. ശ്വാസകോശ രോഗമുളളവരും അലര്‍ജി ഉളളവരും ജാഗ്രത പാലിക്കണം. ദീര്‍ഘയാത്ര നടത്തുന്നവര്‍ മുന്‍കരുതല്‍ സ്വീകരിക്കണമെന്നും ആരോഗ്യ വിദഗ്ദര്‍ മുന്നറിയിപ്പ് നല്‍കി.

Leave a Comment

Your email address will not be published. Required fields are marked *

Scroll to Top