Sauditimesonline

crown-prince-gcc-summit
സുരക്ഷ ഉറപ്പുവരുത്തുമെന്ന് മന്ത്രി സഭ; വിദേശകാര്യ മന്ത്രിമാരുമായി ചര്‍ച്ച

‘ജോസഫ് അതിരുങ്കലിന്റെ കഥകള്‍’ പ്രകാശനം ചെയ്തു

റിയാദ്: സാംസ്‌കാരിക പ്രവര്‍ത്തകനും എഴുത്തുകാരനുമായ ജോസഫ് അതിരുങ്കലിന്റെ ആറാമത് കഥാസമാഹരം ‘ജോസഫ് അതിരുങ്കലിന്റെ കഥകള്‍’ പ്രകാശനം ചെയ്തു. റിയാദ് ഹില്‍ട്ടണ്‍ ഹോട്ടലില്‍ നടന്ന ചടങ്ങില്‍ എഴുത്തുകാരനും ഐക്യരാഷ്ട്ര പരിസ്ഥിതി വിഭാഗം തലവനുമായ ഡോ. മുരളി തുമ്മാരുകുടി അലിഫ് ഇന്റര്‍നാഷണല്‍ സ്‌കൂള്‍ ഡയറക്ടര്‍ ലുഖ്മാന്‍ അഹമ്മദിനു നല്‍കി പ്രകാശനം ചെയ്തു.

പ്രതീക്ഷയുടെ പെരുമഴയില്‍ (വീനസ് പ്രസ്), പുലിയും പെണ്‍കുട്ടിയും (റെയിന്‍ബോ പബ്ലിക്കേഷന്‍സ്), ഇണയന്ത്രം (സാഹിത്യ പ്രവര്‍ത്തക സംഘം), പാപികളുടെ പട്ടണം (ചിന്ത പബ്ലിക്കേഷന്‍സ്), ഗ്രിഗര്‍ സാംസയുടെ കാമുകി (പൂര്‍ണ്ണ പബ്ലിക്കേഷന്‍സ്) എന്നിവയാണ് അതിരുങ്കലിന്റെ മറ്റു കൃതികള്‍. ആധുനിക മനുഷ്യന്റെ ദാര്‍ശനിക സമസ്യകളെ ആവിഷ്‌കരിക്കുന്ന ‘മിയ കുള്‍പ്പ’ എന്ന നോവല്‍ ഈ വര്‍ഷം പുറത്തിറങ്ങും.

വാര്‍ത്തകള്‍ വാട്‌സ്‌ആപ്പില്‍ ലഭിക്കാന്‍ ലിങ്കില്‍ ക്ലിക്ക്‌ ചെയ്യൂ…
👇🏼

വാര്‍ത്തകള്‍ editor@sauditimesonline.com എന്ന വിലാസത്തില്‍ ഇമെയില്‍ ചെയ്യുക. വാര്‍ത്തകള്‍ അയക്കുന്നവര്‍ പേരും മൊബൈല്‍ നമ്പരും എഴുതാന്‍ മറക്കരുത്‌.

Scroll to Top