Sauditimesonline

rahul and priyanka
ദല്‍ഹി പൊലീസ് നടപടി: റിയാദ് ഒ.ഐ.സി.സി പ്രതിഷേധിച്ചു

ദല്‍ഹി പൊലീസ് നടപടി: റിയാദ് ഒ.ഐ.സി.സി പ്രതിഷേധിച്ചു

റിയാദ്: മുഖ്യ തിരഞ്ഞെടുപ്പ് കമ്മിഷണര്‍ ഗ്യാനേഷ് കുമാറിന്റെ രാജി ആവശ്യപ്പെട്ട് ഡല്‍ഹിയില്‍ നടന്ന പ്രതിഷേധത്തിനിടെ രാഹുല്‍ ഗാന്ധി, പ്രിയങ്ക ഗാന്ധി എന്നിവരുള്‍പ്പെടെയുള്ള പ്രതിപക്ഷ എംപിമാരെ പൊലീസ് കസ്റ്റഡിയിലെടുത്ത സംഭവത്തില്‍ റിയാദ് ഒ.ഐ.സി.സി ശക്തമായ പ്രതിഷേധിച്ചു.
തിരഞ്ഞെടുപ്പ് കമ്മിഷന്‍ ആസ്ഥാനത്തേക്ക് പ്രതിപക്ഷം നടത്തിയ മാര്‍ച്ച് തടഞ്ഞതിനെ തുടര്‍ന്ന് ആകാശവാണി ഭവനു മുന്നില്‍ മണിക്കൂറുകള്‍ നീണ്ട പ്രതിഷേധത്തിന് ശേഷമായിരുന്നു നേതാക്കളെ പൊലീസ് കസ്റ്റഡിയിലെടുത്തത്.

അഭിപ്രായ സ്വാതന്ത്ര്യവും സമാധാനപരമായ പ്രതിഷേധവും ജനാധിപത്യത്തിന്റെ അടിത്തറയാണെന്നും ജനപ്രതിനിധികളെ കസ്റ്റഡിയിലെടുത്ത നടപടി പ്രതിഷേധാര്‍ഹമാണെന്നും ഒ.ഐ.സി.സി പ്രസ്താവനയില്‍ പറഞ്ഞു. തിരഞ്ഞെടുപ്പ് സംവിധാനത്തിലെ സുതാര്യതയെക്കുറിച്ചുള്ള ആശങ്കകള്‍ പരിഹരിക്കുന്നതിന് പകരം ജനപ്രതിനിധികളെ തടയുന്നത് ജനാധിപത്യ മൂല്യങ്ങളെ ദുര്‍ബലപ്പെടുത്തും.

തിരഞ്ഞെടുപ്പ് പ്രക്രിയയുമായി ബന്ധപ്പെട്ട പരാതികള്‍ക്ക് സുതാര്യമായ മറുപടി നല്‍കണമെന്നും ജനങ്ങളുടെ വിശ്വാസം ഉറപ്പാക്കാന്‍ അടിയന്തര നടപടി വേണമെന്നും ഒ.ഐ.സി.സി ആവശ്യപ്പെട്ടു. ജനാധിപത്യവും ഭരണഘടനയും സംരക്ഷിക്കാന്‍ കോണ്‍ഗ്രസിന്റെ നേതൃത്വത്തില്‍ നടക്കുന്ന പോരാട്ടങ്ങള്‍ക്ക് പ്രവാസി സമൂഹത്തിന്റെ പൂര്‍ണ്ണ പിന്തുണയുണ്ടാകുമെന്നും ഭാരവാഹികള്‍ പ്രസ്താവനയില്‍ അറിയിച്ചു.

വാര്‍ത്തകള്‍ വാട്‌സ്‌ആപ്പില്‍ ലഭിക്കാന്‍ ലിങ്കില്‍ ക്ലിക്ക്‌ ചെയ്യൂ…
👇🏼

വാര്‍ത്തകള്‍ editor@sauditimesonline.com എന്ന വിലാസത്തില്‍ ഇമെയില്‍ ചെയ്യുക. വാര്‍ത്തകള്‍ അയക്കുന്നവര്‍ പേരും മൊബൈല്‍ നമ്പരും എഴുതാന്‍ മറക്കരുത്‌.

Scroll to Top